Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊച്ചി തുറമുഖത്ത്...

കൊച്ചി തുറമുഖത്ത് സ്‌കാനിങ് യന്ത്രങ്ങള്‍ ഉടന്‍ സജ്ജമാകും ^പുല്ലേല നാഗേശ്വര റാവു

text_fields
bookmark_border
കൊച്ചി തുറമുഖത്ത് സ്‌കാനിങ് യന്ത്രങ്ങള്‍ ഉടന്‍ സജ്ജമാകും -പുല്ലേല നാഗേശ്വര റാവു കൊച്ചി: കൊച്ചി തുറമുഖം വഴിയുള്ള കയറ്റുമതി-ഇറക്കുമതി നടപടികള്‍ കൂടുതല്‍ സുതാര്യവും വേഗത്തിലുമാക്കാൻ സ്കാനിങ് യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതടക്കമുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കസ്റ്റംസ് ആൻഡ് സി.ജി.എസ്.ടി ചീഫ് കമീഷണര്‍ പുല്ലേല നാഗേശ്വര റാവു. സ്വതന്ത്ര വ്യാപാര കരാറും പരിരക്ഷനിയമങ്ങളും സംബന്ധിച്ച് വിദേശ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആൻഡ് ഇന്‍ഡസ്ട്രി (ഫിക്കി) സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതോടെ കണ്ടെയ്‌നറുകള്‍ 36 സെക്കന്‍ഡ് കൊണ്ട് സ്‌കാന്‍ ചെയ്ത് കടത്തിവിടാന്‍ സാധിക്കും. ഇത് കയറ്റുമതി- ഇറക്കുമതി മേഖലക്ക് ഗുണകരമാകും. എ.ഒ.യു സംവിധാനത്തിലൂടെ ഡയറക്ട് ഫ്രം പോര്‍ട്ട് (ഡി.പി.ഡി) രീതിയില്‍ ചരക്കുകള്‍ നീക്കാന്‍ കഴിയുന്നതും സമയനഷ്ടം ഒഴിവാക്കും. ജി.എസ്.ടി നിലവില്‍ വരുന്നതിനുമുമ്പ് കേരളത്തില്‍ 35,000 ചെറുകിട-ഇടത്തരം വ്യവസായങ്ങളാണ് സേവനനികുതി നല്‍കിയിരുന്നത്. ജി.എസ്.ടിക്കുശേഷം 80,000 ആയി ഉയര്‍ന്നു. ടാക്‌സ് ഫയലിങ് പരിധിയിലേക്ക് പരമാവധിപേര്‍ വരുന്നതോടെ കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ജി.എസ്.ടിയുടെ പ്രയോജനം കൂടുതൽ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫിക്കി സ്‌റ്റേറ്റ് കൗണ്‍സില്‍ കോ-ചെയര്‍മാന്‍ ദീപക് എല്‍. അശ്വാനി, ഫിക്കി സ്റ്റേറ്റ് മേധാവി സാവിയോ മാത്യു, കൊച്ചി കസ്റ്റംസ് ബ്രോക്കേഴ്‌സ് അസോസിയേഷന്‍ പ്രസിഡൻറ് എ.എ. അബ്ദുൽഅസീസ്, സന്തോഷ് ഡേവിഡ്, വിവേക് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story