Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസാമൂഹികനീതിവകുപ്പ്​...

സാമൂഹികനീതിവകുപ്പ്​ സെക്രട്ടറി അധികാര ദുർവിനിയോഗം നടത്തു​െന്നന്ന്​ ജനസേവ

text_fields
bookmark_border
കൊച്ചി: എറണാകുളം ജനസേവക്കെതിരായ നടപടിയുമായി ബന്ധപ്പെട്ട് സാമൂഹികനീതി വകുപ്പ് സെക്രട്ടറി അധികാര ദുർവിനിയോഗം നടത്തിയെന്ന് ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി. ഏപ്രിൽ 21ന് കാക്കനാട്ട് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കെ.സി.എഫ് ടവറിലെ ഒാഫിസിൽെവച്ച് സാമൂഹികനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറി​െൻറ സാന്നിധ്യത്തിൽ രഹസ്യ മധ്യസ്ഥ ചർച്ച നടത്തിയിരുന്നു. ഇതിലേക്ക് ജനസേവ പ്രതിനിധികളെയും ക്ഷണിച്ചു. ചർച്ചയിൽ ജനസേവ കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനങ്ങൾ നിർത്തി വൃദ്ധസദനമോ മറ്റെന്തെങ്കിലുമോ തുടങ്ങണമെന്ന് ബിജു പ്രഭാകർ ആവശ്യപ്പെടുകയായിരുന്നു. കേന്ദ്രമന്ത്രി മേനകഗാന്ധിക്ക് ജനസേവയോട് നീരസമുണ്ടെന്നും ബിജു പ്രഭാകർ പറഞ്ഞു. ജനസേവയിൽനിന്ന് 62 കുട്ടികളെ കാണാതായതായി ഗുരുതര ആരോപണം നേരിട്ടിരുന്ന തങ്ങളെ ചർച്ചക്ക് വിളിക്കുക വഴി സാമൂഹികനീതി വകുപ്പ് സെക്രട്ടറി അധികാരദുർവിനിയോഗം നടത്തിയതായി കണക്കാക്കണം. കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയും ഡോ. ജോർജ് സ്ലീബയും താനുമായി നടത്തിയ വിവിധ ഫോൺ സംഭാഷണങ്ങളിൽ മേനകഗാന്ധിക്കുവേണ്ടിയാണ് ബിജു പ്രഭാകർ ജനസേവക്കെതിരെ നടപടി സ്വീകരിക്കുന്നതെന്ന് പറയുന്നുണ്ട്. ഇൗ സംഭാഷണശകലങ്ങളടക്കം ജനസേവ മനുഷ്യാവകാശകമീഷന് പരാതി നൽകിയിട്ടുണ്ട്. എറണാകുളം ശിശുക്ഷേമസമിതി ചെയർപേഴ്സൻ പദ്മജ പി. നായരുടെ പക്ഷപാതപരമായ പ്രവൃത്തികൾക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജോസ് മാവേലി പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജനസേവ ശിശുഭവൻ അൈഡ്വസറി ബോർഡ് ചെയർമാൻ ക്യാപ്റ്റൻ എസ്.കെ. നായർ, സെക്രട്ടറി ഇന്ദിര ശബരീനാഥ്, കൺവീനർ ജോബി തോമസ്, മാനേജർ കെ.സി. ജയിംസ് എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story