Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകള്ളപ്പണം...

കള്ളപ്പണം വെളുപ്പിക്കൽ: ഉതുപ്പ് വര്‍ഗീസ് എൻഫോഴ്​സ്​മെൻറ്​ കസ്​റ്റഡിയിൽ

text_fields
bookmark_border
കൊച്ചി: 200 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്ന കുവൈത്ത് നഴ്സിങ് റിക്രൂട്ട്മ​െൻറുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ അൽ സറഫ മാൻപവർ കൺസൽട്ടൻസി ഉടമ ഉതുപ്പ് വർഗീസിനെ അഞ്ചുദിവസത്തേക്ക് എൻഫോഴ്സ്മ​െൻറ് ഡയറക്ടറേറ്റി​െൻറ കസ്റ്റഡിയിൽ വിട്ടു. അന്വേഷണഭാഗമായി പ്രതിയെ ചോദ്യം ചെയ്യലിന് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷ പരിഗണിച്ചാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവ്. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ആശുപത്രികളിലേക്ക് നഴ്സിങ് ജോലിക്ക് നടന്ന റിക്രൂട്ട്മ​െൻറാണ് വന്‍ തട്ടിപ്പിനുള്ള അവസരമായി ഉതുപ്പ് വര്‍ഗീസ് ഉപയോഗപ്പെടുത്തിയത്. ഓരോരുത്തരില്‍നിന്നും 19,500 രൂപ ഈടാക്കാമെന്ന കുവൈത്ത് ആരോഗ്യ മന്ത്രാലയവുമായി ഉണ്ടാക്കിയ കരാറില്‍ കൃത്രിമം നടത്തി 19.5 ലക്ഷം രൂപ ഈടാക്കി വന്‍ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. അല്‍ സറഫ അടക്കം ഏഴോളം റിക്രൂട്ട്മ​െൻറ് ഏജന്‍സികളാണ് തട്ടിപ്പ് നടത്തിയത്. ഇതിന് കൂട്ടുനിന്ന വിദേശ പണമിടപാട് സ്ഥാപനങ്ങൾക്കെതിരെയും എൻഫോഴ്സ്മ​െൻറ് അന്വേഷണം നടത്തുന്നുണ്ട്. ഉദ്യോഗാർഥികളിൽനിന്ന് ശേഖരിച്ച പണം ഹവാല റാക്കറ്റുകൾ വഴി വിദേശത്തേക്ക് കടത്തിയതായി എൻഫോഴ്സ്മ​െൻറ് കണ്ടെത്തിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story