Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചീങ്കണ്ണിപ്പാലയിലെ...

ചീങ്കണ്ണിപ്പാലയിലെ തടയണയിൽനിന്ന്​ വെള്ളം ഒഴുക്കിക്കളയണം​ -ഹൈകോടതി

text_fields
bookmark_border
െകാച്ചി: പി.വി. അൻവർ എം.എൽ.എയുടെ ഭാര്യാപിതാവി​െൻറ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിർമിച്ച തടയണയിൽനിന്ന് വെള്ളം ഒഴുക്കിക്കളയണമെന്ന് ഹൈകോടതി. തടയണയിൽ വെള്ളം കെട്ടി നിൽക്കുന്നത് അപകടഭീഷണി ഉയർത്തുന്നതായി സർക്കാർ അറിയിച്ചതിനെ തുടർന്നാണ് നിർദേശം. വെള്ളം നീക്കാൻ തയാറാണെന്ന് ഉടമയും കോടതിയെ അറിയിച്ചു. വെള്ളം ഒഴുക്കിക്കളയുന്നുണ്ടെന്ന് മലപ്പുറം കലക്ടർ ഉറപ്പുവരുത്തണമെന്നും മേൽനോട്ടത്തിന് സാേങ്കതിക വിദഗ്ധരടക്കം ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും കോടതി നിർദേശിച്ചു. ഇത് സംബന്ധിച്ച റിപ്പോർട്ട് രണ്ടാഴ്ചക്കകം സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട കോടതി കേസ് ഇതിനുശേഷം പരിഗണിക്കാൻ മാറ്റി. മലപ്പുറത്തെ കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലയിലെ തടയണയും വാട്ടർ തീം പാർക്കും അനധികൃതമായാണ് നിർമിച്ചതെന്നും പൊളിക്കണമെന്നും ആവശ്യപ്പെട്ട് ഒാൾ കേരള റിവർ പ്രൊട്ടക്‌ഷൻ കൗൺസിൽ ജനറൽ സെക്രട്ടറി ടി.വി. രാജൻ നൽകിയ ഹരജിയിലാണ് കോടതിയുടെ ഇടക്കാല നിർദേശം. വിവാദ തടയണ പൊളിച്ചുനീക്കാൻ മലപ്പുറം ജില്ല കലക്ടർ 2017 ഡിസംബർ 12ന് പുറപ്പെടുവിച്ച ഉത്തരവ് അബ്ദുല്ലത്തീഫ് നൽകിയ ഹരജിയിൽ സ്റ്റേ ചെയ്തിരുന്നു. ഇതിനിടെയാണ് വാട്ടർ തീം പാർക്കും തടയണയും പൊളിക്കണമെന്നാവശ്യപ്പെട്ട് പൊതുതാൽപര്യ ഹരജി നൽകിയത്.
Show Full Article
TAGS:LOCAL NEWS 
Next Story