Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപീഡനം: വികാരിക്കെതിരെ...

പീഡനം: വികാരിക്കെതിരെ യുവതി രഹസ്യമൊഴി നൽകി

text_fields
bookmark_border
കായംകുളം: കുടുംബപ്രശ്നം പറഞ്ഞുതീർക്കാൻ വിളിച്ചുവരുത്തി പീഡിപ്പിച്ച വികാരിക്കെതിരെ യുവതി കോടതിയിൽ രഹസ്യമൊഴി നൽകി. ഓർത്തഡോക്സ് സഭയിലെ വൈദികനായ ഫാ. ബിനു ജോർജിനെതിരെ (42) കായംകുളം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെയാണ് മൊഴി നൽകിയത്. 2014ൽ മാവേലിക്കര ഭദ്രാസന പരിധിയിലായിരുന്നു സംഭവം. യുവതിയും ഭർതൃമാതാവും തമ്മിൽ തർക്കമുണ്ടായി. ഭർതൃമാതാവ് വികാരിയോട് പരാതി പറഞ്ഞു. ഇതി​െൻറ അടിസ്ഥാനത്തിൽ ചർച്ചക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. നാണക്കേട് കാരണം ആദ്യം പുറത്തുപറഞ്ഞിെല്ലങ്കിലും ഭീഷണി തുടർന്നതോടെ ഭർത്താവിനെ കാര്യങ്ങൾ ധരിപ്പിച്ചു. തുടർന്ന്, ഭദ്രാസന അധികൃതർക്ക് പരാതി നൽകിയെങ്കിലും ഒത്തുതീർപ്പാക്കി. വൈദികനെ നിലക്കൽ ഭദ്രാസനത്തിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ, അപവാദ പ്രചാരണം തുടർന്നതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. കേസി​െൻറ അന്വേഷണം ആലപ്പുഴ ഡി.സി.ആർ.ബി ഡിവൈ.എസ്.പിക്ക് കൈമാറിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story