Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതട്ടിപ്പുകൾക്ക്​...

തട്ടിപ്പുകൾക്ക്​ പലവഴി; സൂക്ഷിച്ചാൽ പണം നഷ്​ടപ്പെടില്ല വിദേശ കാളുകൾ, മൊബൈൽ നമ്പർ മാറ്റം, കാർഡ്​ എന്നിവയെല്ലാം വഴി പണം ചോർത്തുന്നു

text_fields
bookmark_border
ആലുവ: ജനങ്ങളുടെ കൈവശവും മൊബൈൽ ഫോണിലും അക്കൗണ്ടിലും എല്ലാമുള്ള പണം തട്ടിയെടുക്കാൻ വൈവിധ്യമാർന്ന മാർഗങ്ങളുമായി തട്ടിപ്പുകാർ രംഗത്ത്. മൊബൈൽ ഫോണിലേക്ക് വരുന്ന കാളുകളിലൂടെയും മൊബൈൽ ഫോൺ നമ്പർ പത്ത് അക്കത്തിൽനിന്ന് 12 അക്കമായി മാറുന്നതായി പറഞ്ഞും ഒാൺലൈൻ ബാങ്കിങ്ങി​െൻറ ഒറ്റത്തവണ പാസ്വേഡ് (ഒ.ടി.പി) തന്ത്രപൂർവം കൈക്കലാക്കിയും എല്ലാം ജനങ്ങളുടെ പണം തട്ടുകയാണ്. വിശ്വസിപ്പിക്കുന്ന രീതിയിൽ സംസാരിച്ചും മറ്റും പണം തട്ടുന്ന സംഘങ്ങൾ വ്യാപകമായതോടെ പരാതികളും വർധിച്ചു. വിദേശ രാജ്യങ്ങളിൽനിന്ന് വരുന്ന ഫോൺ വിളികൾ അറ്റൻറ് ചെയ്യുന്നത് വഴിയും ഇൻറർനെറ്റ് ബാങ്കിങ് വഴിയും പണം നഷ്‌ടപ്പെടുന്നതായുള്ള പരാതികൾ റൂറൽ ജില്ലയിൽ വർധിച്ചതായി റൂറൽ എസ്.പി രാഹുൽ.ആർ.നായർ പറഞ്ഞു. പലരിൽനിന്നും പരാതികൾ ലഭിച്ചതിനെ തുടർന്ന് സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ +591 എന്ന നമ്പറിൽ ബൊളീവിയ എന്ന രാജ്യത്തുനിന്നാണ് കാളുകൾ വരുന്നതെന്ന് മനസ്സിലാക്കാൻ സാധിച്ചതായി അതിനാൽ +591 തുടങ്ങുന്ന നമ്പറിലേക്ക് തിരികെ വിളിക്കരുതെന്നും അദ്ദേഹം നിർദേശിച്ചു. വിദേശ രാജ്യങ്ങളിൽനിന്നും പരിചയമില്ലാത്ത മറ്റ് നമ്പറുകളിൽനിന്ന് വരുന്ന കാളുകൾ വിളിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്യുമ്പോൾ ഉപഭോക്താവിന് വലിയ തുക അവരുടെ മൊബൈൽ ബാലൻസിൽനിന്നും നഷ്ടമാകുന്നുണ്ട്. മൊബൈൽ നമ്പർ പത്ത് അക്കത്തിൽനിന്ന് 12 അക്കമായി മാറ്റുന്നു എന്ന വ്യാജേന ആധാർ വിവരങ്ങൾ, ബാങ്ക് വിവരങ്ങൾ എന്നിവ മനസ്സിലാക്കി ബാങ്ക് അക്കൗണ്ടിൽനിന്നും പണം തട്ടുന്ന രീതി കണ്ടുവരുന്നുണ്ട്. ആയതിനാൽ ആരും തന്നെ പ്രസ്തുത വിവരങ്ങൾ മറ്റുള്ളവരുമായി ഷെയർ ചെയ്യാതിരിക്കണമെന്നും എസ്.പി നിർദേശിച്ചു. ഉപഭോക്താവിനെ കബളിപ്പിച്ച് ഒറ്റത്തവണ പാസ്വേഡ്, പിൻ നമ്പർ എന്നിവ ചോർത്തിയെടുത്തുള്ള ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചതായും എസ്.പി അറിയിച്ചു. ഓൺലൈൻ, ഇൻറർനെറ്റ് ബാങ്കിങ് , ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് ഇടപാടുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട തട്ടിപ്പുകളിലൂടെയാണ് അക്കൗണ്ടിൽനിന്ന് പണം ചോർത്തുന്നത്. ഇടപാട് നടത്തുന്നത് അക്കൗണ്ട് ഉടമയാണെന്ന് ഉറപ്പാക്കാൻ ബാങ്കുകൾ മൊബൈൽ ഫോണിലേക്ക് ഒ.ടി.പി അയച്ചു നൽകാറുണ്ട്. ബാങ്കിൽ നിന്നാണെന്നും മറ്റും പറഞ്ഞ് ഉപഭോക്താവിൽനിന്ന് ഇത്തരം ഒ.ടി.പി സ്വന്തമാക്കിയാണ് തട്ടിപ്പുകൾ നടത്തുന്നത്. ഒ.ടി.പി നമ്പർ ആർക്കും കൈമാറാതിരിക്കുകയാണ് തട്ടിപ്പിന് ഇരയാകാതിരിക്കാനുള്ള മാർഗം. തട്ടിപ്പിന് ഇരയായാൽ ഉടൻ പൊലീസിനെ വിവരമറിയിക്കണം. പണം നഷ്ടപ്പെടാതിരിക്കാനുള്ള നടപടികൾക്ക് സൈബർ സെല്ലുകളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. പണം കൈമാറ്റം ചെയ്തതായി ലഭിക്കുന്ന എസ്.എം.എസ് സന്ദേശം ഡിലീറ്റ് ചെയ്യരുത്. പണം നഷ്ടമാകുന്നവർ കഴിവതും ഒരു മണിക്കൂറിനുള്ളിൽ എറണാകുളം റൂറൽ സൈബർ സെല്ലിൽ വിവരമറിയിച്ചാൽ അക്കാര്യം ബാങ്ക് / മൊബൈൽ വാലറ്റ് അധികൃതരെ അറിയിച്ച് പണം കൈമാറ്റം തടയാനാകും. കഴിഞ്ഞ ദിവസങ്ങളിൽ പണം നഷ്ടമായ കോതമംഗലം സ്വദേശിയുടെയും എറണാകുളം സ്വദേശിയുടെയും 99 ശതമാനം തുകയും ഈ സംവിധനം ഉപയോഗിച്ച് സൈബർസെൽ മുഖേന തിരികെ ലഭിച്ചിരുന്നു. സൈബർ സെൽ എറണാകുളം റൂറൽ വാട്ട്സ് ആപ്പ് / ഫോൺ നമ്പർ +91 9497976005. കൂടാതെ ഇൻറർനെറ്റ് നാഷനൽ ട്രാൻസാക്ഷൻ ആവശ്യമില്ലാത്തവർ നിർബന്ധമായും ബാങ്കുകളെ സമീപിച്ച് ഇൻറർനെറ്റ് നാഷനൽ ഓൺലൈൻ ട്രാൻസാക്ഷൻ ആക്ടിവേറ്റ് ചെയ്തിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്. അല്ലാത്തപക്ഷം ഉപയോക്താവി​െൻറ സമ്മതമില്ലാതെ തന്നെ ട്രാൻസാക്ഷൻ നടക്കും. ഇതിന് ഒ.ടി.പിയുടെ ആവശ്യമില്ലെന്നും എസ്.പി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story