Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകണ്ണൂർ സർവകലാശാലയിലെ...

കണ്ണൂർ സർവകലാശാലയിലെ നിയമനം വേലിതന്നെ വിളവ് തിന്നുന്നതിന് സമം -^ഡീൻ കുര്യാക്കോസ്

text_fields
bookmark_border
കണ്ണൂർ സർവകലാശാലയിലെ നിയമനം വേലിതന്നെ വിളവ് തിന്നുന്നതിന് സമം --ഡീൻ കുര്യാക്കോസ് ആലുവ: പാവപ്പെട്ട ഉദ്യോഗാർഥികളുടെ തൊഴിൽ സംരക്ഷിക്കാൻ ബാധ്യതയുള്ള ഡി.വൈ.എഫ്.ഐയുടെ സംസ്‌ഥാന അധ്യക്ഷൻ കണ്ണൂർ സർവകലാശാലയിൽ നടത്തിയ പിൻവാതിൽ നിയമനം വേലിതന്നെ വിളവ് തിന്നുന്നതിന് സമമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡൻറ് അഡ്വ. ഡീൻ കുര്യാക്കോസ് ആരോപിച്ചു. ആലുവയിൽ നടന്ന യൂത്ത് കോൺഗ്രസ് ചാലക്കുടി, എറണാകുളം, ഇടുക്കി ലോക്സഭ കമ്മിറ്റികളുടെ സംയുക്ത നേതൃയോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തൊഴിലില്ലാതെ വലയുന്ന ആയിരക്കണക്കിന് ഉദ്യോഗാർഥികൾക്കുള്ള ഇടതുസർക്കാറി‍​െൻറ സന്ദേശമാണ് റാങ്ക്പട്ടിക മറികടന്ന് എ.എൻ. ഷംസീറി‍​െൻറ ഭാര്യക്ക് നൽകിയ നിയമനം. കേരളത്തിലെ യുവജനങ്ങളോട് അൽപമെങ്കിലും ബാധ്യതയുണ്ടെങ്കിൽ സംഘടനയുടെ സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്തുനിന്ന് ഷംസീറിനെ പുറത്താക്കാനുള്ള ആർജവം സി.പി.എം നേതൃത്വം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേതൃയോഗം യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി രവീന്ദ്രദാസ് ഉദ്ഘാടനം ചെയ്തു. പി.ബി. സുനീർ, ബിനീഷ് കുമാർ, ടി.ജി. സുനിൽ, എം.വി രതീഷ്, ബിജോ മാണി, മുഹമ്മദ് ഷെഫീക്ക് എന്നിവർ സംസാരിച്ചു. ഈ മാസം 18, 19, 20 തീയതികളിൽ യൂത്ത് കോൺഗ്രസ് സംസ്‌ഥാന കമ്മിറ്റിയുടെ പുതിയ ഓഫിസ് നിർമാണ ഫണ്ട് ശേഖരണം മണ്ഡലം തലങ്ങളിൽ നടത്താനും 24ന് കേന്ദ്ര - സംസ്‌ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ രാജ്ഭവനിലേക്ക് സംസ്‌ഥാന കമ്മിറ്റി നടത്തുന്ന മാർച്ച് വിജയിപ്പിക്കാനും തീരുമാനിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story