Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമണീട് വൊക്കേഷനല്‍...

മണീട് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സ്വന്തം കെട്ടിടം

text_fields
bookmark_border
കൊച്ചി: അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ സ്വന്തം കെട്ടിട സമുച്ചയത്തില്‍ മണീട് ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നബാർഡി​െൻറ ധനസഹായത്തോടെ മൂന്ന് കോടി ചെലവില്‍ നിര്‍മിച്ച കെട്ടിടത്തി​െൻറ ഉദ്ഘാടനം അനൂപ് ജേക്കബ് എം.എല്‍.എ നിര്‍വഹിച്ചു. 1991ല്‍ പ്രിൻറിങ് ടെക്‌നോളജി കോഴ്‌സുമായി ആരംഭിച്ച വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മണീട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. നിലവില്‍ പ്രിൻറിങ് ടെക്‌നോളജിയുടെ രണ്ട് ബാച്ചാണ് ഇവിടെ നടക്കുന്നത്. മൂന്ന് നിലയിൽ 16,352 ചതുരശ്ര അടി വിസ്തൃതിയിലാണ് പുതിയ കെട്ടിട സമുച്ചയം ഒരുങ്ങിയിരിക്കുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ബി.എ. അബ്ദുൽ മുത്തലിബ്, മണീട് പഞ്ചായത്ത് പ്രസിഡൻറ് ശോഭ ഏലിയാസ്, വൈസ് പ്രസിഡൻറ് വി.ജെ. ജോസഫ്, ജില്ല പഞ്ചായത്ത് അംഗം ജാന്‍സി ജോര്‍ജ്, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജയ സോമന്‍, മാര്‍ക്കറ്റ് ഫെഡ് വൈസ് ചെയര്‍മാന്‍ എന്‍.പി. പൗലോസ്, മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡൻറ് റെഞ്ചി കുര്യന്‍, മണീട് പഞ്ചായത്ത് അംഗങ്ങളായ ധന്യ സിനേഷ്, ഇ.എസ്. സുരേഷ് കുമാര്‍, കെ.എസ്. രാജേഷ്, ആലിസ് ബേബി, ബീന ബാബുരാജ്, എല്‍സി ജോര്‍ജ്, ഓമന വര്‍ഗീസ്, പി.ഐ. ഏലിയാസ്, എല്‍ദോ കെ. തോമസ്, വി.കെ. സന്തോഷ്, സിന്ധു അനില്‍, വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പൽ രേഖ പി. മാത്യു, കെ.കെ. സോമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story