Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅഭിമന്യുവി​െൻറ...

അഭിമന്യുവി​െൻറ കുടുംബത്തിന്​ എസ്​.എഫ്​.​​െഎ സഹായ ഫണ്ട്​

text_fields
bookmark_border
കൊച്ചി: മഹാരാജാസ് കോളജിൽ കുത്തേറ്റുമരിച്ച എസ്.എഫ്.െഎ പ്രവർത്തകൻ അഭിമന്യുവി​െൻറ കുടുംബത്തെ സഹായിക്കാൻ സഹായഫണ്ട് തയാറാക്കുമെന്ന് എസ്.എഫ്.െഎ ജില്ല കമ്മിറ്റി. സ്ഥലം വാങ്ങി വീടുനിർമിക്കാനും സഹോദരിയുടെ വിവാഹത്തിനും സഹായം ലഭ്യമാക്കും. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അർജുൻ, വിനീത് എന്നിവരുടെ ചികിത്സാെച്ചലവ് സംഘടന ഏറ്റെടുക്കുമെന്നും ജില്ല പ്രസിഡൻറ് സച്ചിൻ കുര്യാക്കോസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതി​െൻറ ഭാഗമായി ജില്ലയിലെ മുഴുവന്‍ കാമ്പസുകളില്‍നിന്ന് 12,13 തീയതികളിൽ അഭിമന്യു കുടുംബസഹായ ഫണ്ട് ശേഖരിക്കും. അഭിമന്യുവി​െൻറ സ്വപ്‌നമായിരുന്ന വട്ടവടയിലെ ലൈബ്രറിക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്യും. വട്ടവട ഗ്രാമപഞ്ചായത്ത് അഭിമന്യു മഹാരാജാസ് എന്ന പേരില്‍ ഒരു മാസത്തിനകം ലൈബ്രറി ആരംഭിക്കാനാണ് തീരുമാനിച്ചത്. മഹാരാജാസ് കോളജ് യൂനിറ്റ് 10,000 പുസ്തകങ്ങളാണ് സംഭാവന ചെയ്യുക. സംസ്‌കൃത സര്‍വകലാശാല, ആലുവ യു.സി കോളജ് എന്നീ യൂനിറ്റുകൾ 1000 പുസ്തകവും സംഭാവന ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. അഭിമന്യുവി​െൻറ ആഗ്രഹ പ്രകാരം ഓണക്കാലത്ത് വട്ടവടയിൽ ക്യാമ്പ് സംഘടിപ്പിക്കും. തമിഴ് സംസാരിക്കാനറിയുന്നവരെ ഉള്‍പ്പെടുത്തിയാകും ക്യാമ്പ്. കാമ്പസ് ഫ്രണ്ട്, പോപുലര്‍ ഫ്രണ്ട് എന്നിവയുടെ തീവ്രവാദ രാഷ്ട്രീയത്തെ തുറന്നുകാണിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇതി​െൻറ ഭാഗമായി 12ന് ഡി.വൈ.എഫ്.ഐയുമായി ചേര്‍ന്ന് 'ഹൃദയപക്ഷം കാമ്പസില്‍' പരിപാടി സംഘടിപ്പിക്കും. മഹാരാജാസ് കോളജ് മുതല്‍ രാജേന്ദ്ര മൈതാനം വരെ 500 മീറ്റര്‍ നീളത്തില്‍ കാന്‍വാസില്‍ വര്‍ഗീയത തുലയട്ടെ എന്ന മുദ്രാവാക്യം കോറിയിടും. ചിത്രകാരന്മാരുടെ കൂട്ടായ്മ വൈകീട്ട് മൂന്നിന് ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാന്‍ ടി. സത്യപാല്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് രാജേന്ദ്ര മൈതാനത്ത് സാംസ്‌കാരിക കൂട്ടായ്മ പ്രഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും. എസ്.എഫ്.ഐ ജില്ല സെക്രട്ടറി അമല്‍ ജോസ്, സംസ്ഥാന കമ്മിറ്റിയംഗം വിഷ്ണു വേണുഗോപാല്‍, ആര്‍ഷോ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story