Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോടതി...

കോടതി ഉത്തരവിനെത്തുടർന്ന് കുടുംബത്തെ കുടിയൊഴിപ്പിക്കാനുള്ള ശ്രമം വീണ്ടും പരാജയം

text_fields
bookmark_border
മൂവാറ്റുപൂഴ: കോടതി ഉത്തരവിനെത്തുടർന്ന് കുടുംബത്തെ കുടിയൊഴിപ്പിക്കാൻ നടത്തിയ ശ്രമം വീണ്ടും പരാജയപ്പെട്ടു. മൂവാറ്റുപുഴ ആനിക്കാട് ചിറപ്പടിയിൽ താമസിക്കുന്ന നീറനാക്കുഴിയിൽ സുരേഷിനെയും കുടുംബത്തെയും കുടിയൊഴിപ്പിക്കാനുള്ള നീക്കമാണ് ചൊവ്വാഴ്ചയും പരാജയപ്പട്ടത്. ഉച്ചക്ക് 12ഒാടെയാണ് കോടതി ജീവനക്കാരൻ ഉത്തരവുമായി എത്തിയത്. സി.ഐ ജയകുമാറി​െൻറ നേതൃത്വത്തിൽ ഒരു സംഘം പോലീസും സഹായത്തിന് സ്ഥലത്തെത്തി. ഉത്തരവ് നടപ്പാക്കാൻ ശ്രമിച്ചെങ്കിലും ഗേറ്റ് തുറക്കാൻ ഗൃഹനാഥൻ സുരേഷ് തയാറായില്ല. കുടുംബാംഗങ്ങളോടൊപ്പം പുറത്തിറങ്ങിയ സുരേഷ് ആത്്മഹത്യഭീഷണിയും മുഴക്കി. കഴിഞ്ഞ മൂന്നിനും കോടതി ജീവനക്കാർ കുടിയൊഴിപ്പിക്കലിനെത്തിയപ്പോൾ ഇയാൾ ആത്്മഹത്യഭീഷണി മുഴക്കി പിന്തിരിപ്പിച്ചിരുന്നു. ഒടുവിൽ രണ്ടുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലും ഉത്തരവ് നടപ്പാക്കാൻ കഴിയാതായതോടെ ജീവനക്കാർ പിൻവലിഞ്ഞു. അനിഷ്ഠസംഭവങ്ങൾ ഒഴിവാക്കാൻ പോലീസും ശ്രദ്ധിച്ചു. 75 വയസ്സുള്ള മാതാവും മറ്റു കുടുംബാംഗങ്ങളുമൊത്ത് താമസിക്കുന്ന തന്നെ വഞ്ചിച്ച് സ്വത്ത് തട്ടിയെടുക്കാനുള്ള ബ്ലേഡ്മാഫിയയുടെ നീക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് സുരേഷ് പറയുന്നത്. നൽകാനുള്ള പണം പലിശസഹിതം നൽകാൻ തയാറാണെന്നും ഇയാൾ പറയുന്നു. എന്നാൽ, കോടതിയെ തെറ്റിദ്ധരിപ്പിച്ച് വിധി സമ്പാദിച്ച് തന്നെ കിടപ്പാടത്തിൽനിന്ന് ഇറക്കിവിടാൻ ശ്രമിക്കുകയാണെന്നും സുരേഷ് ആരോപിക്കുന്നു. 40 ലക്ഷം വായ്പ എടുത്ത തന്നോട് ഇരട്ടി തുക നൽകണമെന്നാണ് ബ്ലേഡ്മാഫിയയുടെ ആവശ്യം. 2015ലാണ് പെരുമ്പാവൂരുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്ന് സുരേഷ് 40 ലക്ഷം വായ്പയെടുത്തത്. നാലുമാസത്തിനകം 1.35 കോടി രൂപക്ക് വീടും സ്ഥലവും വിൽപന നടത്തി പണമിടപാടുകൾ പൂർത്തീകരിക്കാൻ നീക്കംനടത്തിയപ്പോഴാണ് ബ്ലേഡ്മാഫിയ തന്നെ കുടുക്കുന്നതിനുള്ള ശ്രമം തുടങ്ങിയതെന്നും സുരേഷ് പറയുന്നു. വിഷയത്തിൽ പരിഹാരമുണ്ടാക്കാൻ ഏതാനും ദിവസംകൂടി അനുവദിക്കണമെന്നും സുരേഷ് ചൊവ്വാഴ്ച ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story