Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതോരാമഴ; ജില്ലയിൽ...

തോരാമഴ; ജില്ലയിൽ നാശനഷ്​ടം

text_fields
bookmark_border
കൊച്ചി: ശക്തമായി തുടരുന്ന മഴയിൽ ജില്ലയിൽ ആറു വീടുകൾക്ക് നാശം സംഭവിച്ചതായി ഒൗദ്യോഗിക കണക്ക്. കുന്നത്തുനാട് താലൂക്കിൽ മൂന്നും കണയന്നൂർ, മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിൽ ഒാരോ വീട് വീതവുമാണ് ഭാഗികമായി നശിച്ചത്. താഴ്ന്ന പ്രദേശങ്ങളൊക്ക വെള്ളത്തിൽ മുങ്ങി. കിഴക്കൻ മേഖലയിലാണ് പെരുമഴ ജനജീവിതം ദുസ്സഹമാക്കിയത്. മഴ തുടർന്നാൽ പല സ്ഥലങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ടി വരും. എം.സി റോഡിലടക്കം മരങ്ങൾ കടപുഴകി വീണ് ഗതാഗത തടസ്സമുണ്ടായി. ദേശീയപാതയിൽ കളമശ്ശേരി എച്ച്.എം.ടി ജങ്ഷൻ, പാലാരിവട്ടം എന്നിവിടങ്ങളിലൊക്കെ വെള്ളക്കെട്ട് രൂപപ്പെട്ടു. കൊച്ചി നഗരത്തിൽ എം.ജി റോഡിലും വെള്ളക്കെട്ടുണ്ട്. പേരണ്ടൂർ കനാൽ തീരങ്ങളിലെ താമസക്കാരുടെ ജീവിതവും ദുരിതപൂർണമായി. ഇവിടെ പി ആൻഡ് ടി കോളനിയിെല താമസക്കാരാണ് മഴ മൂലം ഏറെ കഷ്ടപ്പെടുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story