Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅഴീക്കോട്- മുനമ്പം...

അഴീക്കോട്- മുനമ്പം കടത്തു ബോട്ട് ആരംഭിച്ചു

text_fields
bookmark_border
അഴീക്കോട്: അഴീക്കോട്- മുനമ്പം ഫെറിയിൽ ബോട്ട് സർവിസ് ആരംഭിച്ചു. കഴിഞ്ഞയാഴ്ച ബോട്ട് ഓടിച്ചെങ്കിലും സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി മുനമ്പത്ത് നാട്ടുകാർ തടഞ്ഞിരുന്നു. ഇതേ തുടർന്ന് പൊലീസ് ഇടപെട്ട് സർവിസ് നിർത്തിവെപ്പിച്ചു. പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ബോട്ടി​െൻറ സുരക്ഷ രേഖകൾ പരിശോധിച്ച ശേഷം ചൊവ്വാഴ്ചയാണ് സർവിസിന് അനുമതി നൽകിയത്. 40 പേർക്ക് യാത്ര ചെയ്യാവുന്ന ബോട്ടാണ് ഇപ്പോൾ ഓടുന്നത്. കാലവർഷത്തെ തുടർന്ന് കായലിൽ നീരൊഴുക്ക് ശക്തി പ്രാപിച്ചതിനാൽ നേരത്തെ യാത്രാ സുരക്ഷിതത്വം സംബന്ധിച്ച് വിവിധ കോണുകളിൽനിന്ന് ആശങ്കയുയർന്നിരുന്നു. അഴീക്കോട് കടവിൽ ജങ്കാർ അടുപ്പിക്കുന്ന കോൺക്രീറ്റ് തൂണുകൾ ഒടിഞ്ഞ് കായലിൽ താഴ്ന്നതിനെ തുടർന്ന് കഴിഞ്ഞ 17നാണ് ജങ്കാർ ഓട്ടം നിർത്തിയത്. കടത്ത് സ്തംഭിച്ചതോടെ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേരാണ് ദുരിതത്തിലായത്. വൈപ്പിൻ, എറണാകുളം ഭാഗങ്ങളിലേക്കുള്ളവർ 15 കിലോമീറ്റർ വരെ അധികം സഞ്ചരിച്ച് കോട്ടപ്പുറം- മൂത്തകുന്നം പാലത്തിലൂടെയാണ് യാത്ര ചെയ്യുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story