Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഴ തുടരുന്നു; മണികണ്ഠൻ ...

മഴ തുടരുന്നു; മണികണ്ഠൻ ചാലിൽ വീടുകളിൽ വെള്ളം കയറി

text_fields
bookmark_border
കോതമംഗലം: തുടർച്ചയായി പെയ്യുന്ന മഴയിൽ കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻ ചാൽ പ്രദേശം കൂടുതൽ ഒറ്റപ്പെട്ടു. വീടുകളിലേക്ക് വെള്ളം കയറി തുടങ്ങി. തിങ്കളാഴ്ച ഉച്ചയോടെ വെള്ളം ഉയർന്ന് ചപ്പാത്ത് വെള്ളത്തിനടിയിലായതോടെ പുറം ലോകവുമായുള്ള ബന്ധം അറ്റിരുന്നു. ചൊവ്വാഴ്ച പുലർച്ച മഴ കുറഞ്ഞെങ്കിലും പകൽ മഴ ശക്തമായതോടെ വൈകീട്ടോടെ പുഴയിൽ വെള്ളം ഉയരുകയും വീടുകളിലേക്ക് പ്രവേശിക്കുന്ന സ്ഥിതിയിലുമായി. റോഡും തോടും തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയിലാണ്. വെള്ളം ഉയർന്ന് തുടങ്ങിയതോടെ വീടുകളിൽനിന്ന് ആളുകൾ സാധനങ്ങളുമായി ഉയർന്ന പ്രദേശേത്തക്ക് മാറിത്തുടങ്ങി. മണികണ്ഠൻ ചാൽ സ​െൻറ്മേരിസ് കത്തോലിക്ക പള്ളിയും സി.എസ്.ഐ പള്ളിയുംആളുകൾക്കായി തുറന്നു കൊടുത്തു. രാവിലെ വെള്ളാരം കുത്ത് ആദിവാസി കുടിയിൽനിന്ന് രണ്ട് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിന് വളരെയധികം ബുദ്ധിമുട്ട് നേരിട്ടു. അടിയന്തര സാഹചര്യം നേരിടുന്നതിന് അധികൃതർ നടപടി ആരംഭിച്ചു. കോതമംഗലം: മതഭ്രാന്തിനെ ചെറുക്കുക, മതേതര യൗവ്വനത്തി​െൻറ പ്രതീകമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ എസ്.ഡി.പി.ഐ നടപടിയിൽ പ്രതിഷേധിക്കുക എന്നി മുദ്രാവാക്യമുയർത്തി സി.പി.എം കോതമംഗലം എരിയ കമ്മിറ്റി കൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റഷീദ സലീം അധ്യക്ഷത വഹിച്ചു. കോതമംഗലം എരിയ സെക്രട്ടറി ആർ.അനിൽ കുമാർ, ആൻറണി ജോൺ എം.എൽ.എ, പ്രഫ. ടി.എം. പൈലി, ഡോ. വിജയൻ നങ്ങേലി, കെ.ജി. ചന്ദ്രശേഖരൻ, സി.പി. മുഹമ്മദ്, വിനോദ്കുമാർ ജേക്കബ്, ജേക്കബ് ഇട്ടൂപ്പ്, ബാബു ഇരുമല, കെ.ഒ. കുര്യാക്കോസ്, സലാം കാവാട്ട്, കെ.കെ. ശിവൻ, കെ.എം. പരീത്, പി.പി. മൈതീൻഷാ എന്നിവർ സംസാരിച്ചു. എരിയ കമ്മിറ്റി അംഗം കെ.എ. ജോയി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫോട്ടോ: ek kmgm CPM സി.പി.എം കോതമംഗലത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story