Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്ലസ് ടു...

പ്ലസ് ടു ഇംപ്രൂവ്മെൻറ്​ പരീക്ഷയിൽ ഇരട്ടകൾക്ക് എ പ്ലസ്

text_fields
bookmark_border
അമ്പലപ്പുഴ: പ്ലസ് ടു ഇംപ്രൂവ്മ​െൻറ് പരീക്ഷയിൽ ഇരട്ടകൾക്ക് മുഴുവൻ വിഷയത്തിനും എ പ്ലസ്. അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായിരുന്ന അമ്പലപ്പുഴ കൃഷ്ണശ്രീയിൽ ബാലകൃഷ്ണൻ-ശ്രീലത ദമ്പതികളുടെ മക്കളായ ഹൃദി കൃഷ്ണൻ, ഹൃഷി കൃഷ്ണൻ എന്നിവരാണ് എ പ്ലസ് നേടിയത്. േകാമേഴ്സ് വിഭാഗത്തിൽ കഴിഞ്ഞ പരീക്ഷയിൽ ഇരുവരും ഇംഗ്ലീഷ് ഒഴികെ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയിരുന്നു. തുടർന്നാണ് ഇംഗ്ലീഷിന് ഇംപ്രൂവ്മ​െൻറ് പരീക്ഷ എഴുതിയത്. ചൊവ്വാഴ്ച ഫലം വന്നപ്പോൾ ഇരുവർക്കും എ പ്ലസ്. ഇതോടെ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടാനായി. എസ്.എസ്.എൽ.സിക്കും നൂറുശതമാനം മാർക്ക് ഇരുവരും നേടിയിരുന്നു. അമ്പലപ്പുഴ മോഡൽ ഹയർ സെക്കൻഡറിയിൽ പ്ലസ് ടുവിന് മൂന്ന് കുട്ടികൾക്കായിരുന്നു എല്ലാ വിഷയത്തിനും എ പ്ലസ്. ഹൃദികൃഷ്ണനും ഹൃഷികൃഷ്ണനും എ പ്ലസ് കിട്ടിയതോടെ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയവരുടെ എണ്ണം അഞ്ചായി. പനി: ജനറൽ ആശുപത്രിയിൽ സായാഹ്ന ഒ.പി തുടങ്ങി ആലപ്പുഴ: പനിബാധിതർക്കായി ആലപ്പുഴ ജനറൽ ആശുപത്രിയിൽ സായാഹ്ന ഒ.പി പ്രവർത്തനം ആരംഭിച്ചു. ഉച്ചക്ക് രണ്ടുമുതൽ രാത്രി എട്ടുവരെയാണ് ഒ.പി പ്രവർത്തിക്കുക. നിലവിലെ ഒാർത്തോ ഒ.പിയിലാണ് സായാഹ്ന ഒ.പിയും ആരംഭിച്ചിരിക്കുന്നത്. അത്യാഹിത വിഭാഗത്തിൽ അപകടങ്ങൾ, പെട്ടെന്നുണ്ടാകുന്ന അസുഖങ്ങൾക്കാണ് ചികിത്സ ലഭിക്കുക. അത്യാഹിത വിഭാഗത്തിലെ തിരക്ക് ഒഴിവാക്കാനും പകൽ ജോലി കഴിഞ്ഞെത്തുന്നവർക്കും പുതിയ ക്രമീകരണം ഏറെ പ്രയോജനപ്പെടും. ഒ.പി പ്രവർത്തിക്കുന്ന രണ്ടുമുതൽ എട്ടുവരെ ഫാർമസിയും പ്രവർത്തിക്കും. ഇവിടെനിന്നും ആവശ്യമായ മരുന്നുകളും ലഭിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story