Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൈക്കൂലി...

കൈക്കൂലി വാങ്ങുന്നതിനിടെ എ.എസ്.ഐ അറസ്​റ്റിൽ

text_fields
bookmark_border
അമ്പലപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടെ അഡീഷനൽ എസ്.ഐ അറസ്റ്റിൽ. അമ്പലപ്പുഴ പൊലീസ്സ്റ്റേഷനിലെ എ.എസ്.ഐ ആലപ്പുഴ ആശ്രമം വാർഡിൽ വെളിമ്പറമ്പ് വീട്ടിൽ എ.എം. കബീറിനെയാണ് ആലപ്പുഴ വിജിലൻസ് ഡിവൈ.എസ്.പി റെക്സ് പി. ബോബി അരവിന്ദ​െൻറ നേതൃത്വത്തിൽ പിടികൂടിയത്. കഴിഞ്ഞ ഏപ്രിൽ 11ന് അമ്പലപ്പുഴ കാക്കാഴം മേൽപാലത്തിൽ വാഹനാപകടത്തിൽ മരിച്ച കന്യാകുമാരി തുത്തുപറമ്പ് സ്വദേശി വിജയകുമാറി​െൻറ (35) ഭാര്യസഹോദരൻ ബിബീഷിൽനിന്ന് 7000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. കേസി​െൻറ ആവശ്യങ്ങൾക്ക് കോടതിയിൽ സമർപ്പിക്കാനുള്ള രേഖകൾക്ക് സ്റ്റേഷനിലെത്തിയ ബിബീഷിനോട് കബീർ 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. 3000 രൂപ നൽകി. ബാക്കി 7000 രൂപ രേഖകൾ തയാറാക്കി വിളിക്കുമ്പോൾ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് ബിബീഷ് തിരുവനന്തപുരം വിജിലൻസിൽ പരാതി നൽകുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ ബിബീഷിനോട് പണവുമായി ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപത്തെ ജങ്ഷനിൽ എത്താൻ പറഞ്ഞു. ഇവിടെനിന്ന് പണവുമായി അമ്പലപ്പുഴ സ്റ്റേഷനിലെത്തിയ കബീറിനെ ആലപ്പുഴയിലെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. സ്റ്റേഷനിൽവെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആലപ്പുഴ മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം അറസ്റ്റ് ചെയ്തു. വിജിലൻസ് വിഭാഗം ഉദ്യോഗസ്ഥരായ കെ.എ. തോമസ്, ഋഷികേശൻ നായർ, സനൽകുമാർ, എൻ.കെ. ആൻറണി, ഭുവനേന്ദ്രദാസ്, കെ. ബൈജു, ബിജുമോൻ, സുനീഷ, അജീഷ്, മനോജ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story