Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദ്വിദിന സി.എ വിദ്യാർഥി ...

ദ്വിദിന സി.എ വിദ്യാർഥി സമ്മേളനം

text_fields
bookmark_border
കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) ഡൽഹി ബോർഡ് ഓഫ് സ്റ്റഡീസി​െൻറ ആഭിമുഖ്യത്തിൽ എറണാകുളം ശാഖയും സി.എ വിദ്യാർഥി അസോസിയേഷനും (സികാസ) സംഘടിപ്പിച്ച എറണാകുളം ഫൈൻ ആർട്സ് ഹാളിൽ ഐ.സി.എ.ഐ മുൻ ദേശീയ പ്രസിഡൻറ് ദേവരാജ റെഡ്ഡി ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗം ബാബു എബ്രഹാം കള്ളിവയലിൽ അധ്യക്ഷത വഹിച്ചു. ഐ.സി.എ.ഐ കേന്ദ്ര കമ്മിറ്റി അംഗം ജി. ശേഖർ, ദക്ഷിണേന്ത്യൻ കൗൺസിൽ വൈസ് ചെയർമാൻ ജോമോൻ കെ. ജോർജ്, എറണാകുളം ശാഖ ചെയർമാൻ പി.ടി. ജോയി, വിദ്യാർഥി അസോസിയേഷൻ ചെയർമാൻ പൗലോസ് പോൾ എന്നിവർ സംസാരിച്ചു. രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിലെ സി.എ വിദ്യാർഥികൾ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ശനിയാഴ്ച ഐ.സി.എ.ഐ മുൻ ദേശീയ പ്രസിഡൻറും ടി.എൻ. മനോഹരൻ, വേണുഗോപാൽ സി. ഗോവിന്ദ്, എ. സായ് പ്രസാദ്, ബേബി പോൾ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രബന്ധങ്ങൾ അവതരിപ്പിക്കും. വൈകീട്ട് സമ്മേളനം സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story