Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎസ്.ഡി.പി.ഐ പൊലീസ്...

എസ്.ഡി.പി.ഐ പൊലീസ് സ്‌റ്റേഷൻ മാർച്ച് തടഞ്ഞു; 135 പ്രവർത്തകർ അറസ്‌റ്റിൽ

text_fields
bookmark_border
ആലുവ: ജില്ല നേതാക്കളെ കരുതൽ കസ്‌റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് ആലുവ പൊലീസ് സ്‌റ്റേഷനിലേക്ക് എസ്.ഡി.പി.ഐ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. റോഡിൽ കുത്തിയിരുന്ന പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്തു. 135 പ്രവർത്തകരാണ് അറസ്‌റ്റിലായത്. വെള്ളിയാഴ്ച രാവിലെ 10ഒാടെ ആലുവ ബൈപാസിൽനിന്നാണ് പ്രകടനം ആരംഭിച്ചത്. തുടക്കത്തിൽ മുന്നൂറോളം പ്രവർത്തകർ ഉണ്ടായിരുന്നു. 100 മീറ്റർ അകലെ ബാങ്ക് കവലയിൽ റൂറൽ ജില്ല പൊലീസ് മേധാവി രാഹുൽ ആർ. നായരുടെ നേതൃത്വത്തിലാണ് മാർച്ച് തടഞ്ഞത്. റോഡിൽ കുത്തിയിരുന്ന് ബാറ്ററി മൈക് ഉപയോഗിച്ച് പ്രതിഷേധയോഗം ചേരാൻ ശ്രമിച്ചെങ്കിലും പൊലീസ് അനുവദിച്ചില്ല. ഇതേതുടർന്ന് സമരക്കാർ ബലപ്രയോഗത്തിന് മുതിരാതെ അറസ്‌റ്റ് വഴങ്ങി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങി​െൻറ കൊച്ചി സന്ദർശനം പ്രമാണിച്ച് ആലുവ നഗരത്തിലും ദേശീയപാതയിലും കനത്ത പൊലീസ് സാന്നിധ്യമുണ്ടായിരുന്നു. ഇതിനിെടയായിരുന്നു എസ്.ഡി.പി.ഐയുടെ മാർച്ച്. ജില്ല പ്രസിഡൻറ് പെരുമ്പാവൂർ സ്വദേശി ഷൗക്കത്തലി, ജില്ല ജനറൽ സെക്രട്ടറി മാഞ്ഞാലി സ്വദേശി ഷമീർ, സെക്രട്ടറി കളമശ്ശേരി എച്ച്.എം.ടി കോളനി സ്വദേശി സുൽഫിക്കർ അലി, വൈസ് പ്രസിഡൻറ് അജ്മൽ കെ. മുജീബ് എന്നിവർ ഉൾപ്പെടെ 57 കേസിലായി 68 പേരെയാണ് കരുതൽ നടപടിയുടെ ഭാഗമായി റൂറൽ ജില്ലയിൽ പൊലീസ് അറസ്‌റ്റ് ചെയ്തത്. അറസ്‌റ്റ് ചെയ്തവരെയെല്ലാം സമയപരിധിക്കുശേഷം വിട്ടയച്ചിരുന്നു. വ്യാഴാഴ്ച ഉച്ചക്കുശേഷമാണ് ജില്ല നേതാക്കളെ ആലുവ നഗരത്തിൽനിന്ന് അറസ്‌റ്റ് ചെയ്തത്. ഇവർ ഒരുമിച്ച് വാഹനത്തിൽ സഞ്ചരിക്കുമ്പോഴായിരുന്നു അറസ്‌റ്റ്. അറസ്‌റ്റ് ചെയ്ത് 24 മണിക്കൂർ പൂർത്തിയായശേഷം ഇവരെയും വിട്ടയച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story