Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകരിയർ ഗൈഡൻസ്​ ശിൽപശാല

കരിയർ ഗൈഡൻസ്​ ശിൽപശാല

text_fields
bookmark_border
കൊച്ചി: സർക്കാർ പാർശ്വവത്കൃത ജനവിഭാഗങ്ങൾക്കുവേണ്ടി നടപ്പാക്കുന്ന പദ്ധതികൾ യുവജന കേന്ദ്രീകൃതമാകണമെന്ന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ അലി അസ്ഗർ പാഷ. പുതുതലമുറ പദ്ധതികൾക്ക് നേതൃത്വം നൽകുന്നതിന് പട്ടികജാതി വികസന വകുപ്പ് രൂപം നൽകിയ ഹാൻഡ് ഹോൾഡിങ് സെല്ലി​െൻറ ആഭിമുഖ്യത്തിൽ എറണാകുളം ടൗൺ ഹാളിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് സംഘടിപ്പിച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടികജാതി വികസന വകുപ്പ് പരമ്പരാഗതമായി നടപ്പാക്കുന്ന സാമൂഹികക്ഷേമ പദ്ധതികൾക്കൊപ്പം വിദ്യാർഥികളെയും യുവജനങ്ങളെയും കേന്ദ്രീകരിച്ച് കാലോചിതമായി പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കിവരുകയാണെന്നും അദ്ദേഹം പറഞ്ഞു. പരിശീലകരായ പി. വിജയകുമാർ, സുരേഷ് ഭാസ്കർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഹാൻഡ്ഹോൾഡിങ് സെൽ അഡ്മിനിസ്േട്രറ്റർ രഞ്ജിത് ബാലാജി അധ്യക്ഷത വഹിച്ചു. ജില്ല പട്ടികജാതി വികസന ഓഫിസർ ജോസഫ് ജോൺ, കുറ്റൂക്കാരൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ എം.എൻ. രാജ്കുമാർ, അസിസ്റ്റൻറ് ജില്ല പട്ടികജാതി വികസന ഓഫിസർ കെ. സന്ധ്യ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story