Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉദയംപേരൂരിലെ അവിശ്വാസ...

ഉദയംപേരൂരിലെ അവിശ്വാസ പ്ര​േമയ നടപടികൾ തുടരാമെന്ന്​ ഹൈകോടതി

text_fields
bookmark_border
കൊച്ചി: ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മിനി ദിവാകരനെതിരെ ശനിയാഴ്ച നടക്കുന്ന അവിശ്വാസ പ്രമേയ ചർച്ചക്കും നടപടികൾക്കും ഹൈകോടതിയുടെ വിലക്കില്ല. അവിശ്വാസ പ്രമേയ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന ൈവസ് പ്രസിഡൻറി​െൻറ ആവശ്യം കോടതി നിരസിച്ചു. നടപടി തുടരാമെങ്കിലും അന്തിമ തീരുമാനം ഹരജിയിലെ തീർപ്പിന് വിധേയമായിരിക്കുമെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കി. എതിർകക്ഷികളോട് വിശദീകരണം തേടിയ കോടതി ഹരജി മൂന്നാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കാനായി മാറ്റി. ഭരണകക്ഷിയായ കോൺഗ്രസിലെ അംഗങ്ങൾ നൽകിയ അവിശ്വാസ പ്രമേയ നോട്ടീസിനെതിരെയാണ് കോൺഗ്രസ് അംഗമായ മിനി ദിവാകരൻ കോടതിയെ സമീപിച്ചത്. കോൺഗ്രസിലെ 16 അംഗങ്ങളിൽ 15 പേർ ഒപ്പുെവച്ച അവിശ്വാസ പ്രമേയ നോട്ടീസ് വരണാധികാരിയായ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കാണ് നൽകിയിരിക്കുന്നത്. നടപടിക്രമങ്ങൾ പാലിക്കാതെ നൽകിയ നോട്ടീസിൻമേൽ തുടർനടപടികൾ അനുവദിക്കരുതെന്നും നോട്ടീസ് റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. കഴിഞ്ഞ മാസവും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നെങ്കിലും നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതി റദ്ദാക്കിയിരുന്നു. നടപടിക്രമങ്ങൾ പാലിച്ച് വീണ്ടും നോട്ടീസ് നൽകാൻ തടസ്സമില്ലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. തുടർന്ന് നൽകിയ നോട്ടീസും നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നാണ് ഹരജിയിൽ പറയുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story