Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.സി.എയിൽ 2.16...

കെ.സി.എയിൽ 2.16 കോടിയുടെ ക്രമക്കേട്; ടി.സി. മാത്യു കുരുക്കിൽ

text_fields
bookmark_border
കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷനിൽ കോടികളുടെ ക്രമക്കേട് നടന്നതായി അന്വേഷണ കമീഷൻ. ടി.സി. മാത്യു പ്രസിഡൻറായിരിക്കെ 2.16 കോടിയുടെ സാമ്പത്തിക ക്രമക്കേട് നടന്നതായി കെ.സി.എ അന്വേഷണ കമീഷനാണ് കണ്ടെത്തിയത്. ഇക്കാര്യം ശരിവെച്ച കെ.സി.എ ഓംബുഡ്സ്മാൻ, അനധികൃതമായി ചെലവഴിച്ച തുക ടി.സി. മാത്യുവിൽനിന്ന് രണ്ടുമാസത്തിനുള്ളിൽ തിരിച്ചുപിടിക്കണമെന്ന് ഉത്തരവിട്ടു. അല്ലാത്തപക്ഷം പരാതിക്കാരന് നിയമനടപടികളുമായി മുന്നോട്ടുപോകാമെന്നും ഉത്തരവിൽ പറയുന്നു. തൃശൂർ ജില്ലയിലെ കെ.സി.എ അംഗമായിരുന്ന കെ. പ്രമോദി​െൻറ പരാതിയിലാണ് ടി.സി. മാത്യുവിനെതിരായ നടപടി. അഴിമതി ആരോപണങ്ങളെത്തുടർന്ന് കഴിഞ്ഞ നവംബറിൽ കെ.സി.എ നാലംഗ കമീഷനെ നിയോഗിച്ചിരുന്നു. ട്രഷറർ ശ്രീജിത്ത് വി. നായർ, ഫിനാൻസ് കമ്മിറ്റി അംഗം കെ.എം. അബ്ദുൽ റഹ്മാൻ, പത്തനംതിട്ട സെക്രട്ടറി സാജൻ കെ. വർഗീസ്, കോഴിക്കോട് സെക്രട്ടറി സനിൽ ചന്ദ്രൻ എന്നിവരായിരുന്നു കമീഷനിലുണ്ടായിരുന്നത്. 2013-17ൽ പ്രസിഡൻറായിരുന്ന ടി.സി. മാത്യു, സെക്രട്ടറിയായിരുന്ന ടി.എൻ. അനന്തരാമൻ എന്നിവർക്കെതിരായ റിപ്പോർട്ടാണ് കമീഷൻ ഓംബുഡ്സ്മാന് സമർപ്പിച്ചത്. സ്ഥാനം ഒഴിഞ്ഞശേഷവും ടി.സി. മാത്യു സ്വന്തം ആവശ്യങ്ങൾക്ക് കെ.സി.എയുടെ തുക ചെലവഴിച്ചതായാണ് റിപ്പോർട്ട്. താമസ ഇനത്തിൽ കൈപ്പറ്റിയ 8,25,000 രൂപ ഉൾപ്പെടെ ടി.സി. മാത്യുവിൽനിന്ന് തിരിച്ചുപിടിക്കണമെന്നാണ് കമീഷൻ നിർദേശം. മറൈൻ ഡ്രൈവിൽ ഫ്ലാറ്റിന് മൂന്നുലക്ഷം രൂപ അഡ്വാൻസ് നൽകിയതും കെ.സി.എയുടെ ഫണ്ടിൽനിന്നാണ്. ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്ത് 3,90,250 രൂപയുടെ ബാധ്യത വരുത്തി. ഇന്ധനം നിറക്കാൻ -74,000, ശമ്പളയിനത്തിൽ ഡ്രൈവർക്ക് -1,91,250, വാഹനത്തി​െൻറ അറ്റകുറ്റപ്പണിക്കും മറ്റുമായി -1,25,000 രൂപയും മുടക്കി. ക്രിക്കറ്റ് താരങ്ങൾക്കും ഭാരവാഹികൾക്കുമായുള്ള തിരുവനന്തപുരത്തെ കെ.സി.എ അതിഥി മന്ദിരത്തിൽ മകനും സുഹൃത്തുക്കൾക്കും താമസിക്കാൻ അവസരമൊരുക്കിയതിലൂടെ 25,29,000 രൂപയുടെ നഷ്ടമാണുണ്ടാക്കിയത്. കാസർകോട് ജില്ലയിൽ 20 ലക്ഷം നൽകിയാണ് പുറമ്പോക്ക് ഭൂമി വാങ്ങിയത്. നിയമോപദേശം തേടാതെയായിരുന്നു നടപടി. സ്റ്റേഡിയം നിർമാണത്തി​െൻറ പേരിൽ ഇടുക്കിയിൽ കെ.സി.എ അധീനതയിലുള്ള ഭൂമിയിലെ പാറ പൊട്ടിച്ചുനീക്കി. അനുമതിയില്ലാതെ പൊട്ടിച്ച 44 ലക്ഷം രൂപയുടെ പാറയിൽ ഏറിയ പങ്കും ടി.സി. മാത്യുവി​െൻറ വീടുപണിക്കായാണ് ഉപയോഗിച്ചത്. സ്റ്റേഡിയത്തിൽ പുൽത്തകിടി വെച്ചുപിടിപ്പിക്കാൻ 30 ലക്ഷം ചെലവാക്കിയെങ്കിലും വീട്ടിലാണ് പുൽത്തകിടി ഇട്ടത്. സോഫ്റ്റ് വെയർ വാങ്ങാൻ 60 ലക്ഷം, സ്റ്റേഡിയം സൗന്ദര്യവത്കരണത്തിന് ലക്ഷങ്ങളുടെ കരാറുകൾ ഉൾപ്പെടെ 2,16,80,682 രൂപയുടെ ക്രമക്കേടുണ്ടെന്നാണ് കണ്ടെത്തൽ. വിഷയം ചർച്ച ചെയ്യാൻ ശനിയാഴ്ച ആലപ്പുഴയിൽ കെ.സി.എ ജനറൽ ബോഡി യോഗം ചേരും. തുടർനടപടികളെക്കുറിച്ച് യോഗത്തിൽ തീരുമാനമുണ്ടായേക്കും. അതേസമയം, വ്യക്തിവൈരാഗ്യമാണ് റിപ്പോർട്ടിന് പിന്നിലെന്നാണ് ടി.സി. മാത്യുവി​െൻറ മറുപടി. മറ്റുള്ളവരുടെ അഴിമതി മറയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story