Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരോഗികൾക്ക്​...

രോഗികൾക്ക്​ ഡോക്ടർമാരുടെ നമ്പറും ഇ^മെയിലും നൽകണമെന്ന ഉത്തരവി​ന്​ സ്​റ്റേ​

text_fields
bookmark_border
രോഗികൾക്ക് ഡോക്ടർമാരുടെ നമ്പറും ഇ-മെയിലും നൽകണമെന്ന ഉത്തരവിന് സ്റ്റേ കൊച്ചി: രോഗികൾ ആവശ്യപ്പെട്ടാൽ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുടെ മൊബൈൽ നമ്പറും ഇ-മെയിൽ വിലാസവും ആശുപത്രി അധികൃതർ നൽകണമെന്ന സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ. ഐ.എം.എ കേരളഘടകം നൽകിയ ഹരജിയിലാണ് ഉത്തരവ് നടപ്പാക്കുന്നത് കോടതി രണ്ടുമാസത്തേക്ക് തടഞ്ഞത്. ഡോക്ടർമാരുടെ മൊബൈൽ നമ്പർ രോഗികൾക്ക് നൽകാൻ ആശുപത്രികൾക്ക് ബാധ്യതയുണ്ടെന്നും ചീഫ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കി ഉത്തരവിറക്കണമെന്നുമായിരുന്നു കമീഷൻ ചൂണ്ടിക്കാട്ടിയത്. ഇക്കാര്യത്തിൽ ആശുപത്രി അധികൃതർ അനാസ്ഥ കാട്ടിയാൽ ഉപഭോക്തൃ സംരക്ഷണ നിയമത്തിൽ പറയുന്ന സേവന വീഴ്ചയായി കാണേണ്ടിവരുമെന്നും കമീഷ​െൻറ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ, സ്വകാര്യ ആശുപത്രി മാനേജ്മ​െൻറുകളുടെയോ ഡോക്ടർമാരുടെയോ വാദം കേട്ടിട്ടില്ലെന്നും കമീഷൻ അധികാരപരിധി ലംഘിച്ചാണ് ഉത്തരവിറക്കിയതെന്നും ഹരജിയിൽ പറയുന്നു. സ്വകാര്യ ആശുപത്രികൾക്ക് മാത്രം ഇൗ ഉത്തരവ് ബാധകമാക്കിയത് വിവേചനപരമാണ്. ഡോക്ടർമാരുടെ ഫോൺ നമ്പറും മെയിൽ വിലാസവും അവരുടെ സ്വകാര്യതയാണ്. ഇത് മറ്റൊരാൾക്ക് നൽകണമെന്ന് കോടതിക്ക് നിർദേശിക്കാനാവില്ല. ഡ്യൂട്ടി സമയം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന ഡോക്ടറെ പിന്നീട് ഫോണിൽ വിളിക്കുന്നതും നിർണായക ചികിത്സയുമായി ബന്ധപ്പെട്ട് തിരക്കിലായിരിക്കെ രോഗികൾ ഫോണിൽ വിളിക്കുന്നതും ഉചിതമല്ല. രോഗി നേരിട്ട് ആശുപത്രിയിലെത്താതെ ഫോണിലൂടെ ചികിത്സ തേടുന്ന രീതി പ്രോത്സാഹിപ്പിക്കാനാവില്ലെന്നും ഹരജിയിൽ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story