Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജി സർവകലാശാല...

എം.ജി സർവകലാശാല വാർത്തകൾ

text_fields
bookmark_border
പരീക്ഷകൾ മാറ്റി കോട്ടയം: ജൂലൈ 11, 13 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ എം.എ, എം.എസ്.ഡബ്ല്യു, എം.സി.ജെ, എം.ടി.എ, എം.എസ്സി, എം.കോം (സി.എസ്.എസ് 2017 അഡ്മിഷൻ റഗുലർ, 2014, 2015 2016 അഡ്മിഷൻ ഇംപ്രൂവ്മ​െൻറ്, സപ്ലിമ​െൻറി, 2012, 2013 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾ യഥാക്രമം ജൂലൈ 26, 31 തീയതികളിൽ നടത്തുന്നതിനായി പുതുക്കി നിശ്ചയിച്ചു. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല. വിശദ ടൈംടേബിൾ www.cap.mgu.ac.in വെബ്സൈറ്റിൽ. ഡിഗ്രി ഏകജാലകം: മൂന്നാം അലോട്ട്മ​െൻറ് ഓപ്ഷനുകൾ പുനഃക്രമീകരിക്കാം ഏകജാലകം വഴിയുള്ള ഡിഗ്രി പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മ​െൻറ് ലഭിച്ച അപേക്ഷകർ ഓൺലൈനായി സർവകലാശാല അക്കൗണ്ടിൽ വരേണ്ട ഫീസടച്ച് അലോട്ട്മ​െൻറ് മെമ്മോയുടെ പ്രിൻറൗട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന അസ്സൽ സാക്ഷ്യപത്രങ്ങൾ സഹിതം ഏഴിന് വൈകീട്ട് 4.30നകം അലോട്ട്മ​െൻറ് ലഭിച്ച കോളജിൽ ഹാജരായി പ്രവേശനം നേടണം. ജൂലൈ ഏഴിനകം ഫീസ് ഒടുക്കാത്തവരുടെയും ഫീസൊടുക്കിയശേഷം കോളജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്മ​െൻറ് റദ്ദാക്കും. തുടർന്നുള്ള അലോട്ട്മ​െൻറിലേക്ക് ഇവരെ പരിഗണിക്കില്ല. ഒന്നാം ഓപ്ഷനിൽ അലോട്ട്മ​െൻറ് ലഭിച്ച എല്ലാവരുംതന്നെ ജൂലൈ ഏഴിനകം പ്രവേശനം ലഭിച്ച കോളജുകളിൽ പ്രവേശനം നേടാത്തപക്ഷം അവരുടെ അലോട്ട്മ​െൻറ് റദ്ദാക്കപ്പെടും. ജൂലൈ എട്ട് മുതൽ ജൂലൈ ഒമ്പതുവരെ ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനുള്ള സൗകര്യം ലഭ്യമാണ്. ഹയർ ഓപ്ഷനുകൾ നിലനിർത്താൻ ആഗ്രഹിക്കുന്ന അപേക്ഷകർ ഒഴികെയുള്ളവർ കോളജുകളിൽ നിശ്ചിത ട്യൂഷൻ ഫീസ് ഒടുക്കി സ്ഥിര പ്രവേശനം ഉറപ്പുവരുത്തണം. ഫീസ് സംബന്ധിച്ച ഉത്തരവുകൾ വെബ്സൈറ്റിൽ. പിഎച്ച്.ഡി പ്രവേശനം 2018-19 അക്കാദമിക വർഷത്തേക്കുള്ള പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ ജൂലൈ 31വരെ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. സംവരണ സീറ്റ് ഒഴിവ് സ്കൂൾ ഓഫ് ഇൻറർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ എം.എ പൊളിറ്റിക്സ് ആൻഡ് ഹ്യൂമൻ റൈറ്റ്സ് കോഴ്സിൽ എസ്.സി വിഭാഗത്തിൽ ഒന്നും പൊളിറ്റിക്സ് പബ്ലിക് പോളിസി ആൻഡ് ഗവേഷണൻസ് കോഴ്സിൽ എസ്.സി, എസ്.ടി വിഭാഗങ്ങളിൽ ഒന്ന് വീതം സീറ്റ് ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ 12ന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പഠനവകുപ്പിൽ ഹാജരാകണം. വൈവവോസി നാലാം സെമസ്റ്റർ എം.എസ്സി ഇലക്ട്രോണിക്സ് കോഴ്സി​െൻറ ലാബ്, േപ്രാജക്ട് ഇവാല്യുവേഷൻ, വൈവവോസി പരീക്ഷകൾ ഒമ്പത്, 10 തീയതികളിൽ അതത് കോളജുകളിൽ നടത്തും. നാലാം സെമസ്റ്റർ എം.എ മലയാളം (റഗുലർ, സപ്ലിമ​െൻററി) ജൂൺ 2018 പരീക്ഷയുടെ േപ്രാജക്ട് മൂല്യനിർണയവും വൈവവോസിയും ജൂലൈ 18 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വിശദ ടൈംടേബിൾ വെബ്സൈറ്റിൽ. പരീക്ഷഫലം സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ 2017 ഒക്ടോബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.ബി.എ, എൽഎൽ.ബി (ഓണേഴ്സ്/പഞ്ചവത്സരം റഗുലർ സപ്ലിമ​െൻററി) പരീക്ഷഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ജൂലൈ 17വരെ അപേക്ഷിക്കാം. 2017 മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ ബി.എ മോഡൽ മൂന്ന് വിഷ്വൽ കമ്യൂണിക്കേഷൻ (സി.ബി.സി.എസ്.എസ് 2014 അഡ്മിഷൻ റഗുലർ) പരീക്ഷഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും 20വരെ അപേക്ഷിക്കാം. 2017 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്സി ക്ലിനിക്കൽ ന്യുട്രീഷൻ ആൻഡ് ഡയറ്റെറ്റിക്സ് (റഗുലർ സപ്ലിമ​െൻററി), എം.എസ്സി ഓപറേഷൻസ് റിസർച് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (റഗുലർ) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും 19വരെ അപേക്ഷിക്കാം.
Show Full Article
TAGS:LOCAL NEWS 
Next Story