Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരള സർവകലാശാല

കേരള സർവകലാശാല

text_fields
bookmark_border
പ്രാക്ടിക്കല്‍ പരീക്ഷ തിരുവനന്തപുരം: 2018 മേയില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ എം.എസ്സി ബയോഇന്‍ഫര്‍മാറ്റിക്‌സ് പ്രാക്ടിക്കല്‍ പരീക്ഷ ജൂലൈ 18ന് നടത്തും. വിവരങ്ങൾ വെബ്‌സൈറ്റില്‍. ടൈംടേബിള്‍ ജൂലൈ 30ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം.എ/എം.എസ്സി/എം.കോം/എം.എസ്.ഡബ്ല്യൂ പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. പ്രോജക്ട് സമര്‍പ്പിക്കേണ്ട അവസാനതീയതി ആഗസ്റ്റ് 18. ജൂലൈ 23ന് ആരംഭിക്കുന്ന ബി.എ ഓണേഴ്‌സ് രണ്ടാം സെമസ്റ്റർ, ജൂലൈ 11ന് തുടങ്ങുന്ന നാലാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. ആറാം സെമസ്റ്റര്‍ ബി.ടെക് (2008 സ്‌കീം) ആഗസ്റ്റ് 2018 പരീക്ഷയുടെ ജൂലൈ 12ന് നടക്കേണ്ട ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ബ്രാഞ്ചിലെ VLSI Design TA എന്ന വിഷയം ആഗസ്റ്റ് രണ്ടിലേക്ക് മാറ്റി. മറ്റ് വിഷയങ്ങളെല്ലാം മുമ്പ് അറിയിച്ചിരുന്ന തീയതികളിൽ അതാത് കേന്ദ്രങ്ങളില്‍ നടക്കും. പുതിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. ജൂലൈ 25 മുതല്‍ ആരംഭിക്കുന്ന രണ്ടാം വര്‍ഷ മാസ്റ്റർ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (എം.എച്ച്.എ) സപ്ലിമ​െൻററി പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. പിഎച്ച്.ഡി പ്രവേശന പരീക്ഷഫലം പിഎച്ച്.ഡി പ്രവേശന പരീക്ഷ 2018 ഫലം വെബ്‌സൈറ്റില്‍. അപേക്ഷകളില്‍ ന്യൂനതകള്‍ ഉള്ളവർക്ക് അവ പരിഹരിച്ചതിനുശേഷമേ പാസ് മെമ്മോ നല്‍കൂ. 2018 ജൂലൈ സെഷന്‍ പിഎച്ച്.ഡി രജിസ്‌ട്രേഷനുളള അവസാന തീയതി ജൂലൈ 15. പ്രവേശന പരീക്ഷ ഫലത്തി​െൻറ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കാം. 'ഡോക്ടറല്‍ കമ്മിറ്റി മീറ്റിങ്ങില്‍' പാസ് മെമ്മോ ഇല്ലാത്തവരെ പങ്കെടുപ്പിക്കില്ല. വൈവ പരീക്ഷ 2018 മേയില്‍ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് ഫോര്‍ കമ്യൂണിക്കേഷന്‍ (പി.ജി.ഡി.ഇ.സി) പരീക്ഷയോടനുബന്ധിച്ചുള്ള വൈവവോസി പരീക്ഷ ജൂലൈ 13ന് 10 മണി മുതല്‍ പാളയത്തെ സെനറ്റ് ഹൗസ് കാമ്പസിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story