Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎൻ.ജി.ഒ യൂനിയൻ​...

എൻ.ജി.ഒ യൂനിയൻ​ നേതാവിന്​ ലാൻഡ്​​ റവന്യൂ ​ കമീഷണറുടെ ഉത്തരവ്​ ലംഘിച്ച്​ ഡെപ്യൂട്ടി കലക്​ടറുടെ ഉത്തരവ്​

text_fields
bookmark_border
ആലപ്പുഴ: എൻ.ജി.ഒ യൂനിയൻ നേതാവിനുവേണ്ടി െഎ.എ.എസുകാരനായ ലാൻഡ് റവന്യൂ ജോയൻറ് കമീഷണറുടെ ഉത്തരവ് ലംഘിച്ച് ഡെപ്യൂട്ടി കലക്ടറുടെ ഉത്തരവ്. 2018 ജൂൺ 27ന് എൻ.പദ്മകുമാർ ഇറക്കിയ വകുപ്പിലെ സീനിയർ ക്ലർക്ക്/വില്ലേജ് ഒാഫിസറുടെ പ്രമോഷൻ സ്ഥലം മാറ്റം സംബന്ധിച്ച എൽ.ആർ.ഇ 4-110/17 ഉത്തരവാണ് അട്ടിമറിക്കപ്പെട്ടത്. ജൂലൈ അഞ്ചാം തീയതിക്കുള്ളിൽ സ്ഥാനക്കയറ്റം ലഭിച്ച മുഴുവൻ ജീവനക്കാരെയും വിടുതൽ ചെയ്യണമെന്ന് ലാൻഡ് റവന്യൂ ജോയൻറ് കമീഷണറുടെ ഉത്തരവിൽ വ്യക്തമായി പറയുന്നുണ്ട്. എന്നാൽ, ഇൗ നിർദേശം വകവെക്കാതെയാണ് ആലപ്പുഴ െഡപ്യൂട്ടി കലക്ടർ (ജനറൽ) ഐ.അബ്ദുൽസലാം ജൂലൈ നാലിന് 12 ജീവനക്കാരെ മാത്രം വിടുതൽ ചെയ്ത് ഉത്തരവ് നൽകിയിരിക്കുന്നത്. ലാൻഡ് റവന്യൂ ജോയൻറ് കമീഷണറുടെ ഉത്തരവിൽ ലിസ്റ്റിൽ ഒമ്പതാം സ്ഥാനത്ത് നിൽക്കുന്ന സീനിയോറിറ്റി നമ്പർ 18230 ആയ വി.ജെ. അബ്ദുൽ ബഷീറിെനയും 14ാമതായി നിൽക്കുന്ന 18586 നമ്പറുകാരി പ്രവീണെയയും മലപ്പുറത്തേക്കാണ് മാറ്റിയിരിക്കുന്നത്. എൻ.ജി.ഒ യൂനിയൻ ആലപ്പുഴ ജില്ല സെക്രട്ടറിയായ ബഷീറിന് 50 വയസ്സ് പൂർത്തിയായതിനെത്തുടർന്ന് കേരള സർവിസ് റൂൾ ചട്ടം 13-ബി പ്രകാരമാണ് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്. മുറപ്രകാരം സ്ഥാനക്കയറ്റം ലഭിച്ച പ്രവീണയെ സ്ഥലം മാറ്റിയാൽ ബഷീറിെനയും മാറ്റേണ്ടി വരുമെന്നതിനാലാണ് െഡപ്യൂട്ടി കലക്ടർ അവരേയും ഒഴിച്ചുനിർത്തിയിരിക്കുന്നതെന്ന് വ്യക്തം. ഇൗ രണ്ടുപേരെ ഒഴിവാക്കിയതിന് കാരണങ്ങളൊന്നും വ്യക്തമാക്കാതെയുള്ള ഉത്തരവ് സ്വാധീനങ്ങൾക്ക് വഴങ്ങിയുള്ളതാണെന്നാണ് സൂചന. മറ്റ് ജീവനക്കാർക്ക് മാതൃകയാകേണ്ട സർവിസ് സംഘടനാ നേതാക്കൾ സ്വന്തം കാര്യത്തിൽ അതിന് തയാറാവാത്തത് ജീവനക്കാരിൽ കടുത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ഒഴിവുവന്ന സ്ഥാനങ്ങൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതിരിക്കുന്നതുവഴി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളെയും ഇൗ നടപടി പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. വി.ആർ. രാജമോഹൻ
Show Full Article
TAGS:LOCAL NEWS 
Next Story