Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎല്ലാ പി.എസ്.സി...

എല്ലാ പി.എസ്.സി ഓഫിസുകളും രണ്ട് മാസത്തിനകം ഇ- ഓഫിസുകളാക്കും

text_fields
bookmark_border
കൊച്ചി: പബ്ലിക് സർവിസ് കമീഷ​െൻറ എല്ലാ ഓഫിസുകളും രണ്ട് മാസത്തിനകം ഇ- ഓഫിസുകളായി പ്രഖ്യാപിക്കുമെന്ന് ചെയർമാൻ എം.കെ സക്കീർ. പി.എസ്.സി ആസ്ഥാനത്ത് കെട്ടിക്കിടക്കുന്ന എല്ലാ ഫയലുകളും ഒന്നര മാസത്തിനകം ഇലക്ട്രോണിക് മീഡിയത്തിലേക്ക് മാറ്റും. 25 ശതമാനം ഫയലുകൾ ഇത്തരത്തിൽ മാറ്റിയതായും അദ്ദേഹം പറഞ്ഞു. പി.എസ്.സിയുടെ എറണാകുളം മേഖല/ജില്ല ഓഫിസുകളെ ഇ- ഓഫിസുകളായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു ചെയർമാൻ. ഇ- ഓഫിസുകളാകുന്നതോടെ എല്ലാ ഫയലുകൾക്കും സുതാര്യതയും വേഗവും കൈവരും. ഇന്ത്യയിലെ ആദ്യ സമ്പൂർണ പി.എസ്.സി ഇ-ഓഫിസാണ് കേരളത്തിലേതെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം മേഖല ഓഫിസി‍​െൻറ ചുമതലയുള്ള പി.എസ്.സി അംഗം സിമി റോസ്ബെൽ ജോൺ അധ്യക്ഷത വഹിച്ചു. മേഖല ഓഫിസർ എം.എസ് ഹരികൃഷ്ണൻ, പി.എസ്.സി അംഗം ജി. രാജേന്ദ്രൻ, അഡീഷനൽ സെക്രട്ടറി ആർ. രാമകൃഷ്ണൻ, ജോയൻറ് സെക്രട്ടറി എ. രവീന്ദ്രൻ നായർ, എൻ.ഐ.സി ജില്ല ഇൻഫർമേഷൻ ഓഫിസർ കെ. ശ്യാമ, ജില്ല ഓഫിസർ വി.എൻ. ചന്ദ്രബാബു, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ആർ. മനോജ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story