Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലൈസൻസ്​...

ലൈസൻസ്​ റദ്ദാക്കിയതിനെതിരായ ഹരജി സിംഗിൾബെഞ്ച്​ തന്നെ പരിഗണിക്കും

text_fields
bookmark_border
box story of ekg subair 2 കൊച്ചി: അനധികൃത മദ്യ വിൽപനയുമായി ബന്ധപ്പെട്ട കേസിനെ തുടർന്ന് ലൈസൻസ് റദ്ദാക്കിയതിനെതിരായ പ്ലസ് മാക്‌സ് ഡ്യൂട്ടി ഫ്രീ ഷോപ്പി​െൻറ ഹരജി സിംഗിൾബെഞ്ച് തന്നെ പരിഗണിക്കും. ഷോപ്പ് തുറക്കാൻ ഇടക്കാല ഉത്തരവിലൂടെ അനുമതി നൽകിയതിനെതിരായ കസ്റ്റംസി​െൻറ അപ്പീൽ പരിഗണിച്ച ഡിവിഷൻബെഞ്ച് കേസ് സിംഗിൾബെഞ്ചി​െൻറ തീർപ്പിന് തിരിച്ചയക്കുകയായിരുന്നു. ഹരജി തീർപ്പാകും വരെ തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് പൂട്ടിയിടാനും ഡിവിഷൻബെഞ്ച് ഉത്തരവിട്ടു. േഷാപ്പ് അടച്ചിട്ട നിലയിൽ അപ്പീൽ പരിഗണിച്ച ഡിവിഷൻബെഞ്ച് തൽസ്ഥിതി തുടരാൻ നേരേത്ത ഉത്തരവിട്ടിരുന്നു. അനധികൃത മദ്യ വിൽപനയിലൂടെ ആറ് കോടിയുടെ നികുതി നഷ്ടമുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കസ്റ്റംസ് അധികൃതർ ലൈസൻസ് റദ്ദാക്കിയത്. സിംഗിൾബെഞ്ചി​െൻറ ഉത്തരവിനെതിരായ അപ്പീൽ ഡിവിഷൻബെഞ്ച് തീർപ്പാക്കുകയും ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story