Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎ.കെ. ആൻറണിയുടെ...

എ.കെ. ആൻറണിയുടെ പരാമർശം: പ്രതിഷേധവുമായി യാദവ സമുദായം

text_fields
bookmark_border
മൂവാറ്റുപുഴ: കോൺഗ്രസിലെ തമ്മിലടിയെ യാദവകുലത്തോടുപമിച്ച മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആൻറണിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സമുദായത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശമാണ് മുതിർന്ന നേതാവിൽ നിന്നുണ്ടായതെന്ന് കേരള യാദവ സഭ ആരോപിച്ചു. കോൺഗ്രസ് നേതൃത്വം പ്രശ്‌നത്തിൽ ഇടപെടണമെന്ന് സഭാ സംസ്ഥാന എക്‌സിക്യൂട്ടിവ് സമിതി അംഗം അജിത്കുമാർ യാദവ് പറഞ്ഞു. രാജ്യത്തെ 20 കോടി വരുന്ന യാദവ സമുദായത്തെ ആക്ഷേപിക്കുന്ന പ്രവർത്തനങ്ങളിൽനിന്ന് കോൺഗ്രസ് നേതൃത്വം പിൻമാറണം. സമുദായത്തിന് അപമാനം വരുത്തിയ പ്രസ്താവനക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അജിത് കുമാർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story