Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബിന്ദു പദ്​മനാഭന്‍...

ബിന്ദു പദ്​മനാഭന്‍ തിരോധാനം: ഒന്നാംപ്രതി സെബാസ്​റ്റ്യന്‍ ഒളിവില്‍തന്നെ

text_fields
bookmark_border
ചേർത്തല: ബിന്ദു പദ്മനാഭന്‍ തിരോധാന കേസിലെ ഒന്നാംപ്രതി സെബാസ്റ്റ്യന്‍ ഒളിവില്‍തന്നെ. രണ്ടാം പ്രതി മിനിയെപോലെ ഇയാളും കോടതിയിൽ കീഴടങ്ങുമെന്ന സൂചനയെത്തുടർന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വീണ്ടും പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ രണ്ടാം പ്രതി മിനിയെ കുത്തിയതോട് സി.ഐയുടെ നേതൃത്വത്തിൽ തെളിവെടുപ്പിന് സേലത്തേക്ക് കൊണ്ടുപോയി. വ്യാജ മുക്ത്യാർ രജിസ്റ്റർ ചെയ്യുന്നതിന് ഹാജരാക്കിയ ബിന്ദുവി​െൻറ പേരിലുള്ള ഡ്രൈവിങ് ലൈസൻസിൽ മിനിയുടെ ഫോട്ടോയും തമിഴ്നാട്ടിലെ വിലാസവും കാണിച്ചിട്ടുണ്ട്. ഇത് വ്യാജമാണോയെന്ന് കണ്ടെത്തുന്നതിനാണ് പൊലീസ് സേലത്ത് തെളിവെടുക്കുന്നത്. സെബാസ്റ്റ്യ​െൻറ വീട്ടിൽനിന്ന് കണ്ടെടുത്ത ബിന്ദുവി​െൻറ വ്യാജ എസ്.എസ്.എൽ.സി ബുക്ക് സംബന്ധിച്ച കേസിലും മിനി പ്രതിയാണ്. ബിന്ദുവി​െൻറയും സെബാസ്റ്റ്യ​െൻറയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പൊലീസ് അന്വേഷിക്കുകയാണ്. മാവേലിക്കര എണ്ണക്കാട് സഹകരണ ബാങ്കിൽ ബിന്ദുവിന് അക്കൗണ്ട് ഉള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബിന്ദു പിതാവി​െൻറ കുടുംബപെൻഷൻ അക്കൗണ്ട് ചേർത്തല സബ് ട്രഷറിയിൽനിന്ന് 2005 ഒക്ടോബറിൽ ആലപ്പുഴ ട്രഷറിയിലേക്ക് മാറ്റുകയും 2006 വരെ ഇവിടെനിന്ന് പെൻഷൻ വാങ്ങിയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ബിന്ദുവിന് പാസ്പോർട്ട് ഇല്ലെന്ന വിവരമാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് പൊലീസി​െൻറ ലുക്കൗട്ട് നോട്ടീസിന് ചെന്നൈയിൽനിന്നുമാത്രമാണ് ഇനി മറുപടി ലഭിക്കാനുള്ളത്. സെബാസ്റ്റ്യൻ തട്ടിയെടുത്തത് കോടികളുെട സ്വത്ത് ചേര്‍ത്തല: സെബാസ്റ്റ്യനും കൂട്ടാളികളും ചേര്‍ന്ന് തട്ടിയെടുത്തത് കോടികളെന്ന് കണ്ടെത്തല്‍. 2013ൽ എറണാകുളം പാടിവട്ടം മരിയപാര്‍ക്കിന് സമീപത്തെ 11സ​െൻറ് സ്ഥലം സെബാസ്റ്റ്യന്‍ ബിന്ദുവി‍​െൻറ സമ്മതമില്ലാതെ തട്ടിയെടുത്തിരുന്നു. ഇതിന് നാലര കോടി വിലയാകുമെന്നാണ് കണക്കാക്കുന്നത്. ഇടപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫിസിനടുെത്ത ആധാരം എഴുത്തുകാരനായ ഗോവിന്ദന്‍കുട്ടി മേനോനെകൊണ്ട് സെബാസ്റ്റ്യ​െൻറ പേര്‍ക്ക് ബിന്ദു സ്ഥലം തീറാധാരം ചെയ്യുന്നതിന് അനുവാദം നൽകിയതായി മുക്ത്യാര്‍ തയാറാക്കുകയായിരുന്നു. ഇതില്‍ സെബാസ്റ്റ്യ​െൻറ അടുപ്പക്കാരിയായ കടക്കരപ്പള്ളി സ്വദേശി ടി. മിനിയുടെ (ജയ) ഫോട്ടോ ബിന്ദുവി‍​െൻറ ഫോട്ടോ പതിക്കേണ്ട സ്ഥലത്ത് പതിച്ചാണ് ആള്‍മാറാട്ടം നടത്തിയത്. തുടര്‍ന്ന് 2013 ആഗസ്റ്റിൽ പട്ടണക്കാട് സബ് രജിസ്ട്രാര്‍ ഓഫിസില്‍ ബിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് മിനിയെ ഹാജരാക്കി മുക്ത്യാറില്‍ ഒപ്പ് രേഖപ്പെടുത്തി സെബാസ്റ്റ്യ​െൻറ പേര്‍ക്ക് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് സെബാസ്റ്റ്യന്‍ സ്ഥലം ഷാജി ജോസഫ് എന്നയാള്‍ക്ക് 35.6 ലക്ഷത്തിന് വിൽപന നടത്തി. പിന്നീടിത് ഷാജി ജോസഫില്‍നിന്ന് കൊല്ലം വെസ്റ്റ് വില്ലേജില്‍ തങ്കശ്ശേരി വേലപ്പറമ്പില്‍ ജോജി ചെറിയാന്‍ വാങ്ങി. ഇത്തരത്തിൽ ബിന്ദുവി‍​െൻറ പേരില്‍ പട്ടണക്കാട്, ചേര്‍ത്തല, അമ്പലപ്പുഴ, ഇടപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ പലപ്പോഴായി രജിസ്റ്റര്‍ ചെയ്ത കോടിക്കണക്കിന് രൂപ വിലയുള്ള വസ്തുക്കള്‍ പലര്‍ക്കായി വിറ്റതായാണ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story