Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശങ്കരൻ കമീഷൻ...

ശങ്കരൻ കമീഷൻ റിപ്പോർട്ട്​ നടപ്പാക്കണം -വിശ്വകർമ മഹാസഭ

text_fields
bookmark_border
ആലപ്പുഴ: പി.എസ്.സി നിയമന സംവരണം ഉയർത്തുക, അഞ്ച് ദേവസ്വം േബാർഡിലും വിശ്വകർമജർക്കും പ്രാതിനിധ്യം നൽകുക തുടങ്ങിയവ ശിപാർശ ചെയ്യുന്ന ശങ്കരൻ കമീഷൻ റിേപ്പാർട്ട് നടപ്പാക്കാൻ അഖില കേരള വിശ്വകർമ മഹാസഭ മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു. സംഘടനയിൽ 2000നുശേഷം നടന്ന െതരെഞ്ഞടുപ്പുകൾ കോടതികളും രജിസ്ട്രാറും അംഗീകരിച്ചിട്ടില്ലെന്ന് ജനറൽ സെക്രട്ടറി എം.വി. രാജഗോപാലൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിയമാവലി അനുസരിച്ചുള്ള െതരെഞ്ഞടുപ്പിലൂെട മാത്രെമ സഭയുടെ ഏകോപനം സാധിക്കൂ. തങ്ങൾ വീണ്ടും അധികാരത്തിൽ എത്തില്ലെന്ന് ഭയപ്പെടുന്ന ചില നേതാക്കൾ െതരെഞ്ഞടുപ്പിനെ എതിർക്കുകയും സംഘടനയിൽ ഭിന്നിപ്പ് ഉണ്ടാക്കാനും ശ്രമിക്കുന്നു. ചെറുപ്പക്കാർ നേതൃനിരയിൽ എത്തേണ്ടത് കാലഘട്ടത്തി​െൻറ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജി. ശിവൻകുട്ടി, പ്രസന്നകുമാർ, അനിൽകുമാർ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story