Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രഥമ സി.എസ്.ആര്‍...

പ്രഥമ സി.എസ്.ആര്‍ കോണ്‍ക്ലേവ് ഉദ്​ഘാടനം

text_fields
bookmark_border
കൊച്ചി: കോര്‍പറേറ്റുകള്‍ അവരുടെ സാമൂഹികപ്രതിബദ്ധത ഫണ്ടുകള്‍ കൂടുതല്‍ ഫലപ്രദമായി വിനിയോഗിക്കണമെന്നും ഇതിന് സര്‍ക്കാറുകളുമായി ചേര്‍ന്ന് പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും നെതര്‍ലന്‍ഡ്‌സിലെ ഇന്ത്യന്‍ അംബാസഡര്‍ വേണു രാജാമണി. കേരള മാനേജ്മ​െൻറ് അസോസിയേഷന്‍ (കെ.എം.എ) കൊച്ചിയില്‍ സംഘടിപ്പിച്ച പ്രഥമ സി.എസ്.ആര്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടുത്തിടെ ഇന്ത്യയിലുണ്ടായ വിപ്ലവകരമായ നിയമനിര്‍മാണങ്ങളിലൊന്നാണ് സി.എസ്.ആര്‍ നിയമം. സ്വകാര്യ, സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ അവരുടെ ലാഭവിഹിതത്തില്‍ രണ്ടുശതമാനം സാമൂഹികപ്രതിബദ്ധതക്ക് നീക്കിെവക്കണമെന്ന നിയമം വന്നതോടെ 12,000 കോടിയോളം രൂപയാണ് ലഭ്യമായത്. ഈ തുക ചെലവഴിക്കാൻ സഹായം ആവശ്യമുള്ള മേഖലകളും സമൂഹങ്ങളെയും കണ്ടെത്തണം. വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമവികസനം മേഖലകളിലാണ് സി.എസ്.ആര്‍ ഫണ്ടുകള്‍ കൂടുതലായി ചെലവഴിക്കപ്പെടുന്നത്. കേരളം ഇക്കാര്യത്തില്‍ അത്ര മുന്നിലല്ല. ആഗോളതലത്തില്‍ സി.എസ്.ആര്‍ ഫണ്ടുകള്‍ എങ്ങനെ ഉപയോഗപ്പെടുത്തുെന്നന്ന് പഠിക്കണമെന്നും രാജാമണി പറഞ്ഞു. സി.എസ്.ആര്‍ ഫണ്ടുകള്‍ ഉപയോഗിച്ച് നടക്കുന്ന തട്ടിപ്പുകളെ കരുതിയിരിക്കണമെന്ന് വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് സ്ഥാപകനും ചെയര്‍മാനുമായ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി പറഞ്ഞു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സതേണ്‍ മേഖല ചെയര്‍മാനും ഈസ്റ്റേണ്‍ ഗ്രൂപ് ചെയര്‍മാനുമായ നവാസ് മീരാന്‍, കേന്ദ്രസര്‍ക്കാറി​െൻറ സി.എസ്.ആര്‍ പോളിസി വിഭാഗം മുന്‍ അഡീഷനല്‍ സെക്രട്ടറി അശോക് പവാഡിയ, യു.എ.ഇ എക്‌സ്‌ചേഞ്ച് എം.ഡി അമിത് സക്‌സേന, ആദര്‍ശ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.പി. പദ്മകുമാര്‍, ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ ഡയറക്ടര്‍ ജോര്‍ജ് സ്ലീബ, കൊച്ചി കപ്പല്‍ശാല സി.എസ്.ആര്‍ ഹെഡ് എം.ഡി. വര്‍ഗീസ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് സീനിയര്‍ ജനറൽ മാേനജര്‍ ടി.ജെ. റാഫേല്‍, എന്നിവർ സംസാരിച്ചു. കെ.എം.എ പ്രസിഡൻറ് വിവേക് കൃഷ്ണ ഗോവിന്ദ് അധ്യക്ഷത വഹിച്ചു. സി.എസ്.ആര്‍ കോണ്‍ക്ലേവ് ചെയര്‍മാന്‍ വി. ജോര്‍ജ് ആൻറണി സ്വാഗതവും കെ.എം.എ സെക്രട്ടറി ആര്‍. മാധവ് ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story