Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅജണ്ട പൂർത്തിയാക്കാതെ...

അജണ്ട പൂർത്തിയാക്കാതെ ഭരണപക്ഷം ഇറങ്ങിപ്പോ​െയന്ന്​; പഞ്ചായത്ത്​ ഹാളിൽ രാത്രിയും കുത്തിയിരുന്ന്​ പ്രതിപക്ഷം

text_fields
bookmark_border
മൂവാറ്റുപുഴ: അജണ്ടമുഴുവൻ ചർച്ചക്ക് എടുക്കാതെ പഞ്ചായത്ത് കമ്മിറ്റിയോഗം നിർത്തിെവച്ച് പ്രസിഡൻറ് അടക്കം ഭരണകക്ഷി അംഗങ്ങൾ ഇറങ്ങിപ്പോയെന്നാരോപിച്ച് പഞ്ചായത്ത് ഹാളിൽ പ്രതിപക്ഷത്തി​െൻറ കുത്തിയിരിപ്പ് സമരം തുടരുന്നു. പായിപ്ര പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് രാത്രി വൈകിയും പ്രതിപക്ഷ അംഗങ്ങൾ കുത്തിയിരിക്കുന്നത്. 42 അജണ്ടയുമായി വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ആരംഭിച്ച പഞ്ചായത്ത് കമ്മിറ്റി യോഗം ഒമ്പത് അജണ്ട മാത്രം ചർച്ച ചെയ്തശേഷം 5.30ന് പിരിയുകയായിരുന്നു. എന്നാൽ, മുഴുവൻ വിഷയങ്ങളും ചർച്ച ചെയ്ത ശേഷമെ യോഗം പിരിയാവൂവെന്ന പ്രതിപക്ഷ ആവശ്യം തള്ളി ഏകപക്ഷീയമായി യോഗം അവസാനിപ്പിച്ചതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. ഇതോടെ ഹാളിൽനിന്ന് ഇറങ്ങാതെ പ്രതിപക്ഷ അംഗങ്ങൾ കുത്തിയിരിക്കുകയായിരുന്നു. ഏകപക്ഷീയമായി യോഗം അവസാനിപ്പിച്ച നടപടി പിൻവലിച്ച് പ്രസിഡൻറ് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടാണ് എൽ.ഡി.എഫ് അംഗങ്ങൾ സമരം നടത്തുന്നത്. വിവരമറിഞ്ഞ് ഇടത് പ്രവർത്തകർ അടക്കം നിരവധിയാളുകൾ സ്ഥലത്തെത്തി. മൂവാറ്റുപുഴ പൊലീസും സ്ഥലത്തെത്തി. പഞ്ചായത്ത് െഡപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകുകയും ചെയ്തു. അജണ്ട കൂടുതലുള്ള സാഹചര്യത്തിൽ രാവിലെ തന്നെ യോഗം ചേരണമെന്ന് ആവശ്യപ്പെട്ടിരുന്നതായി പ്രതിപക്ഷ നേതാവ് ഷഫീഖ് പറഞ്ഞു. വിഷയങ്ങൾ ചർച്ച ചെയ്യാതെ സമയക്കുറവ് ചൂണ്ടിക്കാട്ടി അജണ്ടകൾ പാസാക്കാനായിരുന്നു ഭരണപക്ഷത്തി​െൻറ നീക്കമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് സമ്മതിക്കാതെ വന്നതോടെയാണ് യോഗം അവസാനിപ്പിച്ച് ഇറങ്ങി പോയതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ബാക്കി അജണ്ടകൾ ചർച്ച ചെയ്യാൻ 11ന് രാവിലെ 11ന് യോഗം ചേരാൻ തീരുമാനിച്ച ശേഷമാണ് പഞ്ചായത്ത് കമ്മിറ്റി അവസാനിപ്പിച്ചതെന്ന് ഭരണപക്ഷം പറഞ്ഞു. അഞ്ച് മണിയായപ്പോഴേക്കും പ്രതിപക്ഷ നേതാവ് അടക്കം സി.പി.എമ്മി​െൻറ മൂന്ന് അംഗങ്ങൾ പോയെന്നും യോഗം പിരിഞ്ഞശേഷം ഇവരെ മറ്റ് അംഗങ്ങൾ വിളിച്ചുവരുത്തുകയായിരുന്നുവെന്നും ഭരണ നേതൃത്വം വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story