Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജി.എസ്.ടി ഒന്നാം...

ജി.എസ്.ടി ഒന്നാം വാർഷികം ആഘോഷിച്ചു

text_fields
bookmark_border
കൊച്ചി: ഇന്ത്യയിൽ നിയമനിർമാണം ഏറെ ശ്രമകരമായ ദൗത്യമാണെന്ന് ഹൈകോടതി ജഡ്ജി കെ. എബ്രഹാം മാത്യു. രാജ്യത്തെ രാഷ്ട്രീയസാമൂഹിക മതപരമായ സാഹചര്യങ്ങളാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. സെൻട്രൽ ടാക്സ് ആൻഡ് സെൻട്രൽ എക്സൈസ് സംഘടിപ്പിച്ച ജി.എസ്.ടി ഒന്നാം വാർഷികാഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജി.എസ്.ടിക്കു മുമ്പ് രാജ്യത്ത് ഇരുപതോളം വ്യവസ്‌ഥകളുണ്ടായിരുന്നു. നികുതി രംഗത്ത് ഏകീകൃത നിയമം നടപ്പാക്കുന്നത് പ്രായോഗികമായിരുന്നില്ല. പതിനേഴ് വർഷത്തെ ആലോചനകൾക്കുശേഷമാണ് ജി.എസ്.ടി നടപ്പാക്കാൻ സാധിച്ചത്. ചില ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നു. അഴിമതി കുറയ്ക്കാൻ കഴിഞ്ഞു എന്നതാണ് ജി.എസ്.ടിയുടെ ഏറ്റവും വലിയ നേട്ടമെന്നും അദ്ദേഹം പറഞ്ഞു. നടി പ്രയാഗ മാർട്ടിൻ മുഖ്യാതിഥിയായിരുന്നു. സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് ചീഫ് കമീഷണർ പുല്ലേല നാഗേശ്വര റാവു അധ്യക്ഷത വഹിച്ചു. കൊച്ചി കമീഷണർ കെ.ആർ. ഉദയ് ഭാസ്കർ, ഇൻകം ടാക്സ് പ്രിൻസിപ്പൽ ചീഫ് കമീഷണർ പ്രണബ് കുമാർ ദാസ്, ഓഡിറ്റ് വിഭാഗം കമീഷണർ മുഹമ്മദ് യൂസഫ്, ഡെപ്യൂട്ടി കമീഷണർ അശ്വിൻ ജോൺ ജോർജ് എന്നിവർ പങ്കെടുത്തു. മികച്ച സേവനം നൽകിയ നാൽപതോളം ഉദ്യോഗസ്‌ഥർക്ക്‌ ബഹുമതിപത്രം സമ്മാനിച്ചു. ജി.എസ്.ടിയെ അടിസ്‌ഥാനമാക്കി മായാജാലപ്രകടനവും നടന്നു. മരട് ഗ്രൗണ്ടിൽ 14ന് ഗോൾ മഴക്കാലം മരട്: കെ. അംബുജാക്ഷൻ ഫുട്ബാൾ അക്കാദമി (കാഫാ)യുടെ നേതൃത്വത്തിൽ മരട് ഗ്രൗണ്ടിൽ കുട്ടികളുടെ ലോകകപ്പ് മത്സരം സംഘടിപ്പിക്കുന്നു. 14ന് രാവിലെ മുതൽ വൈകീട്ട് അഞ്ചു വരെയാണ് ടൂർണമ​െൻറ്. ജില്ലയിലെ ഗ്രാസ്റൂട്ട് ട്രെയ്നിങ് അക്കാദമികളിൽനിന്നും പന്ത്രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികളുടെ ടീമുകളാവും ഗോൾമഴക്കാലത്തിൽ മാറ്റുരക്കുക. മത്സരത്തിൽ പങ്കെടുക്കാൻ 12ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9744744 131.
Show Full Article
TAGS:LOCAL NEWS 
Next Story