Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാണാതായ യുവാവി​െൻറ...

കാണാതായ യുവാവി​െൻറ ഭാര്യ പണം തട്ടിയ കേസില്‍ അറസ്​റ്റിൽ

text_fields
bookmark_border
അമ്പലപ്പുഴ: കാണാതായ യുവാവി​െൻറ ഭാര്യയെ പണം തട്ടിയ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കോമന ചെറിവള്ളിക്കാവ് അലക്‌സി​െൻറ ഭാര്യ മേരി ഗാര്‍ഗിയയാണ് (മീനു -25) പിടിയിലായത്. അലക്‌സി​െൻറ പിതൃസഹോദരി പുഷ്പ ഷാജിയുടെ പരാതിയെത്തുടര്‍ന്നുള്ള ചോദ്യംചെയ്യലിലാണ് പലതവണയായി ഇവര്‍ 81,000 രൂപ വാങ്ങിയതായി പറയുന്നത്. പുഷ്പ ഷാജിയുടെ മകള്‍ക്ക് സ്‌കോളര്‍ഷിപ് വാങ്ങികൊടുക്കാമെന്ന് പറഞ്ഞാണ് കഴിഞ്ഞവര്‍ഷം ഏപ്രില്‍, സെപ്റ്റംബര്‍, ഡിസംബര്‍ മാസങ്ങളിലായി 91,000 രൂപ മീനു വാങ്ങുന്നത്. ഇതിനിെട 10,000 രൂപ തിരിച്ചുനല്‍കി. ഒരുവര്‍ഷം കഴിഞ്ഞിട്ടും സ്‌കോളര്‍ഷിപ് ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് പണം തിരികെ ചോദിച്ചെങ്കിലും നല്‍കിയില്ല. വിദേശത്തായിരുന്ന അലക്‌സ് നാട്ടിലെത്തിയപ്പോഴാണ് പണം വാങ്ങിയ വിവരം അറിയുന്നത്. ഇതേചൊല്ലി ഇരുവരും പലപ്പോഴും വഴക്കിടുമായിരുന്നു. പിന്നീടാണ് കഴിഞ്ഞ 29 മുതല്‍ അലക്‌സിനെ കാണാതായത്. പിറ്റേന്ന് അലക്‌സി​െൻറ ബൈക്ക്, മൊബൈൽ ഫോണ്‍, പഴ്‌സ് തുടങ്ങിയവ തോട്ടപ്പള്ളി സ്പില്‍വേ പാലത്തിന് സമീപത്തുനിന്ന് കണ്ടുകിട്ടിയിരുന്നു. അമ്പലപ്പുഴ പൊലീസും ഫയര്‍ഫോഴ്‌സും സ്പില്‍വേ കനാലില്‍ തിരച്ചില്‍ നടത്തിയെങ്കിലും അലക്‌സിനെ കണ്ടെത്താനായില്ല. അറസ്റ്റിലായ മീനുവിനെ അമ്പലപ്പുഴ കോടതി റിമാൻഡ് ചെയ്തു. വര്‍ക്‌ഷോപ്പില്‍നിന്ന് കാര്‍ മോഷ്ടിച്ചയാളെ പിടികൂടി അമ്പലപ്പുഴ: വര്‍ക്‌ഷോപ്പില്‍ അറ്റകുറ്റപ്പണിക്ക് സൂക്ഷിച്ചിരുന്ന കാര്‍ മോഷ്ടിച്ചയാളെ അമ്പലപ്പുഴ പൊലീസ് പിടികൂടി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡ് കമ്പിവളപ്പില്‍ അബ്ദുൽ കലാമാണ് (42) പിടിയിലായത്. കാക്കാഴത്ത് മൊബൈല്‍ ഫോണ്‍ കച്ചവടസ്ഥാപനം നടത്തുന്ന മുജീബി​െൻറ ഉടമസ്ഥതയിെല കെ.എല്‍ 04 എ.എ 2044 നമ്പറിലുള്ള ടാറ്റ ഇന്‍ഡിക കാറാണ് ബുധനാഴ്ച രാത്രി കാണാതായത്. നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ പലതവണ ബുധനാഴ്ച അർധരാത്രിയോടെ കാക്കാഴത്തുകൂടി നടന്നുപോകുന്നതി​െൻറ ദൃശ്യം കാറുടമയുടെ കടയുടെ മുന്നില്‍ സ്ഥാപിച്ചിരുന്ന സി.സി ടി.വി കാമറയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് കാക്കാഴം മേൽപാലത്തിൽ ഇയാളെ അമ്പലപ്പുഴ എസ്.ഐ പ്രതീഷ് കുമാറി​െൻറ നേതൃത്വത്തിെല പൊലീസ് സംഘം പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കാര്‍ ഹരിപ്പാട് െറയില്‍വേ ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ കാട്ടില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. കാക്കാഴത്തുനിന്ന് മീന്‍ വാങ്ങിയതിനുശേഷം പണം കൊടുക്കാതെ കടന്നുകളഞ്ഞതിലും തോട്ടപ്പള്ളിയിൽ ലോട്ടറി കച്ചവടക്കാരനില്‍നിന്ന് ടിക്കറ്റ് മോഷ്ടിച്ച സംഭവത്തിലും പ്രതിയാണ് പിടിയിലായ അബ്ദുൽ കലാമെന്ന് പൊലീസ് പറഞ്ഞു. കാര്‍ മോഷണത്തിന് പിന്നില്‍ മറ്റാരെങ്കിലുമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരുകയാണ്. സോളിഡാരിറ്റി ജില്ല കാഡർ കോൺഫറൻസ് നാളെ ആലപ്പുഴ: സോളിഡാരിറ്റി യൂത്ത് മൂവ്മ​െൻറ് ജില്ല കാഡർ കോൺഫറൻസ് ഞായറാഴ്ച ഉച്ചക്ക് 2.30ന് ആലപ്പുഴ മൈത്രി ഭവനിൽ നടക്കും. ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റൻറ് അമീർ വി.ടി. അബ്ദുല്ല കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ, സംസ്ഥാന സമിതി അംഗം എസ്.എം. സൈനുദ്ദീൻ, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് എച്ച്. അബ്ദുൽ ഹക്കീം, സോളിഡാരിറ്റി ജില്ല പ്രസിഡൻറ് ടി. റാഷിദ്‌ എന്നിവർ പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story