Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപണവും ഫോണും കവർന്ന...

പണവും ഫോണും കവർന്ന കേസിൽ യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
പെരുമ്പാവൂർ: ഇതര സംസ്ഥാന തൊഴിലാളിയുടെ പണവും മൊബൈൽ ഫോണും കവർച്ച നടത്തിയ കേസിൽ യുവാവിനെ കോടനാട് പൊലീസ് അറസ്റ്റ് ചെയ്തു. ഐരാപുരം ശ്രീശങ്കര കോളജിന് സമീപം താമസിക്കുന്ന പണിക്കരുകുടി വീട്ടിൽ മുഹമ്മദ് അൽത്താഫാണ് (20) പിടിയിലായത്. കേസിൽ കൂട്ടുപ്രതിയെ പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. ഓട്ടോ ൈഡ്രവറായ ഇയാൾ ഞായറാഴ്ച ഉച്ചക്ക് കയ്യുത്തിയാൽ ഭാഗത്ത് നിൽക്കുകയായിരുന്ന ഇതര സംസ്ഥാനക്കാരനെ ഐമുറി ജങ്ഷനിൽ ഇറക്കാമെന്ന് പറഞ്ഞ് കൂട്ടുപ്രതിയോടൊപ്പം ചേർന്ന് ഓട്ടോയിൽ കയറ്റുകയായിരുന്നു. പോളിടെക്നിക്കിന് പിൻഭാഗെത്ത വിജനമായ മൈലാച്ചാൽ റോഡിൽ കൊണ്ടുപോയി ദേഹോപദ്രവം ഏൽപിച്ചശേഷം പണവും മൊബൈലും തട്ടിയെടുക്കുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു. സമീപത്തെ സി.സി ടി.വി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽനിന്ന് ഓട്ടോയുടെ നമ്പർ കണ്ടെത്തി പൊലീസ് പ്രതിയെക്കുറിച്ച വിവരങ്ങൾ ശേഖരിക്കുകയായിരുന്നു. ഇയാൾക്കെതിരെ മൂവാറ്റുപുഴ, പെരുമ്പാവൂർ, കാലടി തുടങ്ങിയ സ്റ്റേഷനുകളിൽ കവർച്ചക്കേസുകൾ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു. കൂട്ടുപ്രതിക്കായുള്ള അന്വേഷണം തുടരുകയാണ്. കോടനാട് എസ്.ഐ ആർ. രാജേഷ്, എ.എസ്.ഐമാരായ ബഷീർ, രഞ്ജൻ, സി.പി.ഒ രവിക്കുട്ടൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story