Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതീരദേശ റോഡ്​ വികസനം...

തീരദേശ റോഡ്​ വികസനം മത്സ്യമേഖലക്ക്​ ഗുണമാകും -മ​​ന്ത്രി ജി.സുധാകരൻ

text_fields
bookmark_border
ആലപ്പുഴ: തീരദേശമേഖലയിലെ റോഡ് വികസനം മത്സ്യത്തൊഴിലാളികളെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ ഗുണംചെയ്യുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. മത്സ്യത്തൊഴിലാളികളെ നിർബന്ധപൂർവം കുടിയൊഴിപ്പിക്കാതെയായിരിക്കും റോഡ് വികസനം സാധ്യമാക്കുക. കടലാക്രമണമുൾപ്പെടെയുള്ളവ നേരിടേണ്ട അവസ്ഥക്ക് പരിഹാരമായി റോഡി​െൻറ മറുവശത്ത് അവർക്ക് ഇഷ്ടമുള്ളിടത്ത് പുനരധിവാസം ഉറപ്പ് വരുത്തും. വിദ്യാലയങ്ങളുൾപ്പെടുന്ന വിപുലമായ ടൗൺഷിപ്പുകൾ രൂപപ്പെടുന്നതോടെ ടൂറിസം വികസനവും സാധ്യമാകും. മത്സ്യത്തൊഴിലാളി മേഖലയുടെ വികസനത്തിന് അത് വഴിയൊരുക്കും. മത്സ്യഫെഡ് സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി വനിതകൾക്കുള്ള വായ്പാ വിതരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ േതാമസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കെ.സി. വേണുഗോപാൽ എം.പി അവാർഡ് വിതരണം ചെയ്തു. കയർ കോർപറേഷൻ ചെയർമാൻ ആർ. നാസർ, മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷൻ അംഗം ടി.ജെ. ആഞ്ചലോസ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗം പി.െഎ. ഹാരിസ്, നഗരസഭ കൗൺസിലർ കവിത, മത്സ്യഫെഡ് ഭരണസമിതി അംഗം പി.എം. മിനി, ഫാ. സേവ്യർ കുടിയാംശേരി, എം. സിയാർ, സി. ഷാംജി, ജെയിംസ് ചിങ്കുതറ, ഒ.കെ. മോഹനൻ, രഞ്ജിത് ശ്രീനിവാസ്, ജാക്സൺ പൊള്ളയിൽ എന്നിവർ സംസാരിച്ചു. മത്സ്യഫെഡ് മാനേജിങ് ഡയറക്ടർ ഡോ. ലോറൻസ് ഹരോൾഡ് സ്വാഗതവും ജില്ല മാനേജർ പി.എൽ. വത്സലകുമാരി നന്ദിയും പറഞ്ഞു. മികച്ച പ്രവർത്തനം കാഴ്ചവെച്ച മത്സ്യത്തൊഴിലാളി സംഘങ്ങൾക്കും തൊഴിൽ, എസ്.എച്ച്.ജി ഗ്രൂപ്പുകൾക്കും ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികളുടെ ഇൻഷുറൻസ് പ്രീമിയം അടച്ച സംഘത്തിനും അവാർഡ് നൽകി ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story