Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവില്ലേജ്​ ഒാഫിസുകൾ...

വില്ലേജ്​ ഒാഫിസുകൾ വിജിലൻസ്​ പരിശോധന; ആലപ്പുഴയിൽ വൻ​ ക്രമക്കേട്​

text_fields
bookmark_border
* ദുരിതാശ്വാസ ഫണ്ടിൽനിന്നും നൽകേണ്ട ആനുകൂല്യങ്ങൾ പിടിച്ചുവെച്ചു ആലപ്പുഴ: സംസ്ഥാന വ്യാപകമായി വില്ലേജ് ഒാഫിസുകളിൽ വെള്ളിയാഴ്ച രാവിലെ നടത്തിയ മിന്നൽ പരിശോധനയുടെ ഭാഗമായി ആലപ്പുഴയിൽ വൻ ക്രമക്കേട് കണ്ടെത്തി. സംസ്ഥാനത്തെ സാധാരണക്കാരായ ജനങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കാതിരിക്കുകയും വിവിധ ആവശ്യങ്ങൾക്കായി നൽകിയിട്ടുള്ള അപേക്ഷകളിന്മേൽ നടപടിയെടുക്കാതെ കെട്ടിക്കിടക്കുന്നതുമായി ബന്ധപ്പെട്ട് വിജിലൻസിന് ലഭിച്ചിട്ടുള്ള വ്യാപകമായ പരാതികളെ തുടർന്ന് വിജിലൻസ് ഡയറക്ടർ മുഹമ്മദ് യാസി​െൻറ ഉത്തരവിനെ തുടർന്നാണ് പരിശോധന. ജില്ലയിെല തകഴി, പട്ടണക്കാട്, കോമളപുരം, തണ്ണീർമുക്കം നോർത് തുടങ്ങിയ വില്ലേജ് ഒാഫിസുകളിൽ ആലപ്പുഴ വിജിലൻസ് യൂനിറ്റാണ് പരിശോധന നടത്തിയത്. തകഴി വില്ലേജ് ഒാഫിസിൽ പോക്കുവരവ് ചെയ്യുന്നതിനായി ലഭിച്ച ധാരാളം അപേക്ഷകൾ കെട്ടിക്കിടക്കുന്നത് കണ്ടെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽനിന്നും നൽകേണ്ട ആനുകൂല്യങ്ങൾ യഥാസമയം നൽകാതെ അഴിമതിക്കായി പിടിച്ചുവെച്ചിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടു. കൂടാതെ 2018ൽ മാത്രം 17ൽപരം കൈയേറ്റങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇവക്ക് സ്റ്റോപ് മെമ്മോ നൽകുക മാത്രമാണ് ചെയ്തത്. 2017ൽ വില്ലേജ് അധികാരികൾ കൈയേറ്റങ്ങൾക്ക് സ്റ്റോപ് മെമ്മോ നൽകിയ സ്ഥലത്ത് പഞ്ചായത്ത് അധികൃതരുടെ അനുമതിയോടെ വീട് നിർമിച്ചതായി വിജിലൻസ് കണ്ടെത്തി. കുട്ടനാട് താലൂക്കിൽ വിവിധയിടങ്ങളിൽ തണ്ണീർത്തടങ്ങളും ജലസ്രോതസ്സുകളും കൈയേറി നികത്തിയതായി റവന്യൂ അധികൃതരുടെ ശ്രദ്ധയിൽപ്പെെട്ടങ്കിലും സ്റ്റോപ് മെമ്മോ കൊടുക്കുക മാത്രമാണ് ചെയ്തത്. പുനർപരിവർത്തനം ചെയ്യുന്നതിന് വേണ്ട നടപടികളൊന്നും തന്നെ റവന്യൂ അധികൃതരുടെ ഭാഗത്തുനിന്നും സമയബന്ധിതമായി നടപ്പാക്കിയതായി കാണുന്നില്ലെന്ന് വ്യക്തമാക്കിയ വിജിലൻസ് ഇത് അഴിമതിക്ക് കളമൊരുക്കുന്നതിനാണെന്ന് നിരീക്ഷിച്ചു. ഒാൺലൈൻ സംവിധാനം നിലവിൽ വന്നതോടെ ലഭിക്കുന്ന അപേക്ഷകളുടെ വിവരങ്ങൾ ഒാഫിസിൽ ലഭ്യമല്ലാത്തത് ജനങ്ങളുടെ ആവശ്യങ്ങൾ യഥാസമയം നടത്തിക്കൊടുക്കാതിരിക്കാൻ കാരണമായതായി കണ്ടെത്തിയിട്ടുണ്ട്. സേവനാവകാശ നിയമം നിലവിലുണ്ടെങ്കിലും വില്ലേജ് ഒാഫിസുകളിൽ ഇപ്പോഴും അവ ബാധകമെല്ലന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്. പരിശോധന നടത്തിയ വില്ലേജ് ഒാഫിസുകളിൽ എല്ലാംതന്നെ സേവനാവകാശ നിയമപ്രകാരമുള്ള സമയപരിധി കഴിഞ്ഞ അപേക്ഷകളിൽ തീർപ്പാക്കാത്തതായി കണ്ടെത്തി. കോമളപുരം വില്ലേജിൽ ഒാഫിസറുടെ ഡിജിറ്റൽ സിഗ്നേച്ചറും പാസ്വേഡും വില്ലേജ് അസിസ്റ്റൻറിന് കൈമാറി വില്ലേജ് ഒാഫിസിൽ പോക്കുവരവ് നടത്തുന്നതായും സർട്ടിഫിക്കറ്റുകൾ നൽകുന്നതായും വിജിലൻസ് കണ്ടെത്തി. വില്ലേജുകളിലുള്ള റവന്യു റിക്കവറി നടപടികൾ പൂർണമായും നിലച്ച രീതിയിലാണ്. സർക്കാറിന് ലഭിക്കേണ്ട പണം വില്ലേജ് ഉദ്യോഗസ്ഥരുടെ ഉപേക്ഷമൂലം ലഭിക്കാത്ത അവസ്ഥയെ ഗൗരവമായാണ് കാണുന്നതെന്ന് ആലപ്പുഴ യൂനിറ്റ് ഡിവൈ.എസ്.പി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story