Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗോശ്രീ പാലത്തിലെ...

ഗോശ്രീ പാലത്തിലെ കുഴികള്‍; ജിഡ ഓഫീസിന് മുന്നില്‍ പ്രതിഷേധം

text_fields
bookmark_border
വൈപ്പിന്‍ : വൈപ്പിനില്‍ നിന്നുള്ള ഗോശ്രീ ആദ്യ പാലത്തിലെ കുഴികള്‍ അടക്കണമെന്നാവശ്യപ്പെട്ട് എളങ്കുന്നപ്പുഴ അപ്പെക്‌സ് െറസിഡൻറ്സ് അസോസിയേഷന്‍ ജിഡ ഓഫിസിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി. സമീപ ദിവസം തന്നെ കുഴികള്‍ അടക്കാമെന്നും ആഗസ്റ്റില്‍ റീ ടാറിങ് നടത്തുമെന്നും അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. കുത്തിയിരിപ്പ് സമരം വൈപ്പിന്‍ നിയോജകമണ്ഡലം െറസിഡൻറ്സ് അപ്പെക്‌സ് അസോസിയേഷന്‍ പ്രസിഡൻറ് മുല്ലക്കര സക്കരിയ ഉദ്ഘാടനം ചെയ്തു. അനില്‍ പ്ലാവിയന്‍സ് പി.കെ. മനോജ്, പി.പി. ജോഷി, എം.എ. ബാലചന്ദ്രൻ, അനില്‍ജിത്ത്, യേശുദാസ് പാലക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇതിനിടെ ജിഡ തീരുമാനമെന്ന നിലയില്‍ ഒരു ജനറല്‍ കൗണ്‍സില്‍ അംഗം കുഴിയടക്കാന്‍ നിർദേശം നല്‍കിയതായി വന്ന വാര്‍ത്ത ഉദ്യോഗസ്ഥര്‍ നിഷേധിച്ചു. നിവേദനം നല്‍കി വൈപ്പിന്‍: ഗോശ്രീ പാലത്തിലെ കുഴികള്‍ അടക്കാനുള്ള നടപടിക്കും, ഗോശ്രീ കവല സൗന്ദര്യവത്കരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതും സംബന്ധിച്ച് കലക്ടര്‍ക്ക് നിവേദനം നല്‍കിയതായി എളങ്കുന്നപ്പുഴ റെസിഡൻറ്സ് അപ്പെക്സ് കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story