Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിഴിഞ്ഞം: മാതൃക...

വിഴിഞ്ഞം: മാതൃക കരാറിന്​ രൂപം നൽകിയ ഗജേന്ദ്ര ഹാല്‍ദിയയുടെ വാദം കേൾക്ക​ും

text_fields
bookmark_border
കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണക്കരാർ ഉണ്ടാക്കുന്നതിന് അടിസ്ഥാനമായ കേന്ദ്ര ആസൂത്രണ കമീഷ​െൻറ മാതൃക കരാറിന് രൂപം നൽകിയ ഗജേന്ദ്ര ഹാൽദിയയുടെ വാദം കേൾക്കാൻ ജുഡീഷ്യൽ കമീഷൻ തീരുമാനം. തെറ്റായ നിഗമനങ്ങളിൽ കമീഷൻ എത്തുന്നത് സമാന പദ്ധതികളെ പ്രതികൂലമായി ബാധിക്കുെമന്നതിനാൽ ത​െൻറ വാദം കേൾക്കണമെന്ന് ആസൂത്രണ കമീഷ​െൻറ ഉപദേശകൻകൂടിയായ ഹാൽദിയ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഇൗമാസം 23ന് ഹാൽദിയയുടെ വാദം കേൾക്കാൻ കമീഷൻ തീരുമാനിച്ചത്. ഇന്ത്യയിൽ അഞ്ഞൂറിലേറെ വൻകിട പദ്ധതികൾക്ക് ആസൂത്രണ കമീഷ​െൻറ ഈ മാതൃക കരാ‍റാണ് ആധാരമാക്കിയതെന്നും മറ്റൊരിടത്തും ഉണ്ടാകാത്ത ആരോപണങ്ങളാണ് കേരളത്തിൽ ഉയർന്നിരിക്കുന്നതെന്നും ഹാൽദിയ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. ഹാൽദിയയെ വിസ്തരിക്കണമെന്ന് മുൻ പ്രിൻസിപ്പൽ സെക്രട്ടറി ജയിംസ് വർഗീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ആരെയും വിളിച്ചുവരുത്താൻ ഉദ്ദേശ്യമില്ലെന്നും സ്വയം ഹാജരാകുന്നതിൽ തടസ്സമില്ലെന്നുമായിരുന്നു കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരുടെ നിലപാട്. ഇതോടെയാണ് ഹാൽദിയതന്നെ കഴിഞ്ഞദിവസം സത്യവാങ്മൂലം സമർപ്പിച്ചത്. സർക്കാർ തീരുമാനങ്ങൾ ചിലപ്പോൾ പിഴച്ചെന്ന് വരുമെന്നും ഇതെല്ലാം നിയമവിരുദ്ധവും അഴിമതിയുമായി കണക്കാക്കാൻ കഴിയില്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കുവേണ്ടി ഹാജരായ അഡ്വ.റോഷൻ അലക്സാണ്ടർ ചൂണ്ടിക്കാട്ടി. അങ്ങനെ ചെയ്താൽ ഭാവിയിൽ ഉദ്യോഗസ്ഥർ നിർണായക തീരുമാനങ്ങൾ എടുക്കാൻ മടിക്കും. അവരുടെ ആത്മവിശ്വാസവും ആത്മാർഥതയും നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞപ്പോൾ, അത് പൂർണമായും ശരിയാണെന്ന് കമീഷൻ അംഗം കെ.മോഹൻദാസ് പറഞ്ഞു. പദ്ധതി നടപ്പാക്കാൻ വേണ്ടിയുള്ള ആത്മാർഥമായ പരിശ്രമമാണ് കഴിഞ്ഞ സർക്കാർ നടത്തിയത്. ഇക്കാര്യത്തിൽ ആരെയും കുറ്റക്കാരായി സി.എ.ജിയും കാണുന്നില്ലെന്ന് കമീഷൻ ചെയർമാൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ ചൂണ്ടിക്കാട്ടി.
Show Full Article
TAGS:LOCAL NEWS 
Next Story