Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമകളെ ഭീഷണിപ്പെടുത്തി...

മകളെ ഭീഷണിപ്പെടുത്തി ബിഷപ് ഫ്രാങ്കോ പരാതി എഴുതിവാങ്ങി​യെന്ന വെളിപ്പെടുത്തലുമായി കന്യാസ്ത്രീയുടെ പിതാവ്

text_fields
bookmark_border
കൊച്ചി: ബലാത്സംഗത്തിനിരയായ കന്യാസ്ത്രീയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ത​െൻറ മകളെ ഭീഷണിപ്പെടുത്തി ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ പരാതി എഴുതിവാങ്ങിയെന്ന വെളിപ്പെടുത്തലുമായി മറ്റൊരു കന്യാസ്ത്രീയുടെ പിതാവ്‍. ഒരാഴ്ചക്കകം താൻ നേരിട്ട് കർദിനാൾ ആലഞ്ചേരിയെകണ്ട് പരാതി ബോധിപ്പിച്ചിരുന്നുവെന്നും ഇദ്ദേഹം പറയുന്നു. പരാതി എഴുതി വാങ്ങിയ കാര്യം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മദർ സൂപ്പീരിയറി​െൻറ സാന്നിധ്യത്തിലാണ് മകളെ ഭീഷണിപ്പെടുത്തിയത്. ബിഷപ്പി​െൻറ വൃത്തികേടുകൾക്ക് മദർ സുപ്പീരിയർ കൂട്ടുനിൽക്കുന്നതായും ത​െൻറ ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി മകൾ ജലന്ദറിൽനിന്ന് 2017 നവംബറിൽ തനിക്ക് കത്തെഴുതിയിരുന്നു. പരാതിയുമായി കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സമീപിച്ചപ്പോൾ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകി. തുടർന്ന് വിഷയം മറ്റാരെയും മാധ്യമങ്ങളെയും അറിയിക്കരുെതന്ന് കർദിനാൾ ആവശ്യപ്പെെട്ടന്നും തുറവൂർ സ്വദേശിയായ കന്യാസ്ത്രീയുടെ പിതാവ് പറഞ്ഞു. 2017 നവംബർ 23നാണ് താൻ കർദിനാളിനെ കണ്ടത്. ത​െൻറയൊപ്പം ആരോപണവിധേയയായ കന്യസ്ത്രീയും ഉണ്ടായിരുന്നു. പരാതി പോസ്റ്റിൽ കർദിനാളിന് അയച്ച് നൽകിയിരുന്നെങ്കിലും ലഭിച്ചില്ലെന്നറിയിച്ചതിനാൽ നേരിട്ട് പരാതിയുടെ പകർപ്പ് നൽകിെയന്നും ഇയാൾ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story