Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപെൻഷനേഴ്‌സ് യൂനിയൻ...

പെൻഷനേഴ്‌സ് യൂനിയൻ പുത്തൻവേലിക്കര യൂനിറ്റ് കൺവെൻഷൻ

text_fields
bookmark_border
പറവൂർ: കേരള സ്്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ പുത്തൻവേലിക്കര യൂനിറ്റ് കൺവെൻഷൻ ജൂലൈ 14ന് പുത്തൻവേലിക്കര സുനിൽ ഹാളിൽ നടക്കും. രാവിലെ 10ന് പ്രസീന വിവേകാനന്ദൻ ഉദ്ഘാടനം ചെയ്യും. വിവിധ രംഗങ്ങളിൽ ഉന്നത വിജയം കൈവരിച്ചവരെ ലീല ബാബു അനുമോദിക്കും. കെ ആർ. ഭാസ്കരൻ പിള്ള മുഖ്യ പ്രഭാഷണം നടത്തും. ടി.ജി. ഗോപിനാഥക്കുറുപ്പ് അംഗത്വ വിതരണം ഉദ്ഘാടനം ചെയ്യും. പുത്തൻവേലിക്കര പഞ്ചായത്തിലേക്ക് എൽ.ഡി.എഫ് മാർച്ച് പറവൂർ: പുത്തൻവേലിക്കര ഗ്രാമപഞ്ചായത്തിലെ സ്വജനപക്ഷപാതത്തിനും അഴിമതിക്കുമെതിരെ എൽ.ഡി.എഫ് പുത്തൻവേലിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ത്രീകളുൾപ്പെടെ നൂറ് കണക്കിന് പേർ പഞ്ചായേത്താഫിസിലേക്ക് മാർച്ചും ധർണയും നടത്തി. പഞ്ചായത്തി​െൻറ പ്രധാന കവാടത്തിൻ െവച്ച് പൊലീസ് മാർച്ച് തടഞ്ഞതിനെ തുടർന്ന് ചുട്ടുപൊള്ളുന്ന വെയിലിൽ മണിക്കൂറുകളോളം സമരക്കാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം എം.പി പത്രോസ് മാർച്ച് ഉദ്്ഘാടനം ചെയ്തു. ഒ.എസ് ഭാസ്കരൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല കൗൺസിൽ അംഗം കെ.എം. ദിനകരൻ, ജില്ല പഞ്ചായത്ത് സ്്്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എസ്. ഷൈല, കെ.എസ്. രാജേന്ദ്രൻ, പി.ഒ. സുരേന്ദ്രൻ , എം.എം. കരുണാകരൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story