Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വാഗതസംഘം...

സ്വാഗതസംഘം രൂപവത്​കരിച്ചു

text_fields
bookmark_border
അങ്കമാലി : അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാല്‍പത്തിനാല് ക്ഷീരസംഘത്തിലെ പ്രസിഡൻറുമാര്‍ സെക്രട്ടറിമാര്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ബ്ലോക്കുതല ക്ഷീരസംഗമത്തിനു മുന്നോടിയായിട്ടുള്ള . ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.പി. ജോര്‍ജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വത്സ സേവ്യര്‍ യോഗം ഉദ്ഘാടനം ചെയ്തു. ഈ മാസം 21ാം തീയതി രാവിലെ മേക്കാലടി ക്ഷീരസംഘത്തി​െൻറ നേതൃത്വത്തില്‍ കാലടി നാസ് ഓഡിറ്റോറിയത്തില്‍ െവച്ച് അങ്കമാലി എം. എല്‍.എ റോജി എം.ജോണ്‍ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡൻറ് പി.ടി പോള്‍ അധ്യക്ഷത വഹിക്കും. ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത് മുഖ്യാ തിഥിയായിരിക്കും. ക്ഷീരസംഘങ്ങളില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളക്കുന്ന ക്ഷീരകര്‍ഷകരെ ആദരിക്കല്‍, ഏറ്റവും കൂടുതല്‍ പാല്‍ സംഭരിക്കുന്ന ക്ഷീരസംഘത്തിനുള്ള അവാര്‍ഡ്, മികച്ച പുല്‍കൃഷിത്തോട്ടം ഉള്ളവരെ ആദരിക്കല്‍, സർവിസില്‍ നിന്നും പിരിഞ്ഞു പോയ ജീവനക്കാരെ ആദരിക്കല്‍, ഉന്നതവിജയം കൈവരിച്ച ക്ഷീരകര്‍ഷകരുടെ മക്കള്‍ക്ക് അവാര്‍ഡും, ക്ഷീരസംഘങ്ങള്‍ക്ക് ഡിപ്പാര്‍ട്ടുമ​െൻറ് തല ധനസഹായവും നല്‍കും. ആഘോഷക്കമ്മിറ്റിയുടെ രക്ഷാധികാരിയായി പി.ടി പോളിനെയും ചെയര്‍മാനായി കാലടി പഞ്ചായത്ത് പ്രസിഡൻറ് കെ.തുളസിയെയും, ജനറല്‍ കണ്‍വീനറായി ക്ഷീരവികസന ഓഫിസര്‍ അനു. മുരളിയേയും തെരഞ്ഞെടുത്തു. യോഗത്തില്‍ സ്ഥിരം സമിതി അംഗങ്ങളായ കെ.പി അയ്യപ്പന്‍, ഗ്രേസി റാഫേല്‍, വനജ സദാനന്ദന്‍, എല്‍സി വര്‍ഗീസ്, അല്‍ഫോന്‍സ പാപ്പച്ചന്‍, ഡി.എഫ്.ഐ ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story