Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹൈകോടതി മാർച്ച്​: ആറ്​ ...

ഹൈകോടതി മാർച്ച്​: ആറ്​ എസ്​.ഡി.പി.ഐ ​പ്രവർത്തകർകൂടി അറസ്​റ്റിൽ

text_fields
bookmark_border
കൊച്ചി: ഹാദിയ കേസിലെ വിധിയിൽ പ്രതിഷേധിച്ച് 2017 േമയ് 29ന് ഹൈകോടതിയിലേക്ക് നടത്തിയ മാർച്ച് തടഞ്ഞ പൊലീസിനുനേരെ അക്രമം കാണിച്ച ആറ് എസ്.ഡി.പി.െഎ പ്രവർത്തകർകൂടി പിടിയിൽ. ആലുവ എരുമത്തല ചാമക്കാലായിൽ കെ. മുഹമ്മദ് സലിം (56), മട്ടാഞ്ചേരി ഇൗരവേലി നെേട്ടപ്പറമ്പിൽ വീട്ടിൽ നജീബ് (34), പട്ടിമറ്റം വെങ്ങോല വെസ്റ്റ് ചേലക്കുളം കീടേത്ത് വീട്ടിൽ ലത്തീഫ് (37), പറവൂർ കോട്ടുവള്ളി മന്നം വാണിയക്കാട് തണ്ടാനപ്പറമ്പിൽ മുസ്തഫ റഷീദ് (19), കണ്ണൂർ കാഞ്ഞിരോട് പള്ളിക്കച്ചാലിൽ സെയ്ത് അലി (42), പെരുമ്പാവൂർ വട്ടക്കാട്ടുപടി കാനാപുറം ഹബീബ് അബൂബക്കർ എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഹൈകോടതി ജഡ്ജിമാരെ ഭീഷണിപ്പെടുത്തിയും മതസ്പർധ വളർത്തുന്ന പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചും തിരക്കേറിയ റോഡിൽ വാഹനങ്ങൾക്കും കാൽനടക്കാർക്കും മാർഗതടസ്സം സൃഷ്ടിച്ചും നടത്തിയ ജാഥ തടയാൻ ശ്രമിച്ച പൊലീസി​െൻറ കൃത്യനിർവഹണം തടഞ്ഞതിനാണ് കേസ്. പൊലീസ് ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞും വടികൊണ്ട് അടിച്ചും ആക്രമിച്ച് പരിേക്കൽപിച്ചതിനും മൂവായിരത്തോളം എസ്.ഡി.പി.െഎ, പോപുലർ ഫ്രണ്ട്, മുസ്ലിം ഏകോപന സമിതി പ്രവർത്തകരെ പ്രതിയാക്കി സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുകയാണ്. എറണാകുളം മഹാരാജാസ് കോളജിലെ കൊലപാതകക്കേസിലെ പ്രതികൾക്കുള്ള തിരച്ചിലിനിടെയാണ് ഹൈകോടതി മാർച്ച് ആക്രമണ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിയുന്ന മറ്റ് പ്രതികൾക്കുവേണ്ടി തിരച്ചിൽ ഉൗർജിതമാക്കിയതായി എ.സി.പി കെ. ലാൽജി അറിയിച്ചു. സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശ്, ഡി.സി.പി ഹിമേന്ദ്രനാഥ് എന്നിവരുടെ നിർദേശാനുസരണം എ.സി.പിയുടെ മേൽനോട്ടത്തിൽ സെൻട്രൽ പൊലീസ് സി.െഎ എ. അനന്തലാലി​െൻറ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ആദ്യ മൂന്ന് പ്രതികളെ റിമാൻഡ് ചെയ്തു. മറ്റുള്ളവരെ കോടതിയിൽ ഹാജരാക്കും.
Show Full Article
TAGS:LOCAL NEWS 
Next Story