Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോ റോ സർവിസ് നഗരസഭ...

റോ റോ സർവിസ് നഗരസഭ നേരിട്ട് നടത്തണ​െമന്ന ഹരജിയുമായി നാട്ടുകാർ

text_fields
bookmark_border
മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി-വൈപ്പിൻ കരകളെ ബന്ധിപ്പിച്ചുള്ള റോ റോ ജങ്കാറുകളുടെ സർവിസ് നഗരസഭ നേരിട്ട് നടത്താൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഹൈകോടതിയെ സമീപിച്ചു. നഗരസഭ മേയർക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി നിവേദനം സമർപ്പിച്ചിട്ടും നടപടിയില്ലാത്തതിനെ തുടർന്നാണ് നാട്ടുകാർക്ക് വേണ്ടി കെ.എം. അബ്ദുല്ല കോടതിയെ സമീപിച്ചത്. ഫെറി സർവിസ് നടത്തുന്നതിന് കെ.എസ്.ഐ.എൻ.സിയെയാണ് നഗരസഭ ചുമതലപ്പെടുത്തിയത്. എന്നാൽ, ജനങ്ങൾക്ക് ഉപകാരപ്രദമാകും വിധം സർവിസ് നടത്താൻ ഇതുവരെ ഇവർക്ക് കഴിഞ്ഞിട്ടില്ല. സർവിസ് നഗരസഭ നേരിട്ടു നടത്തണമെന്നാണ് പൊതുജന താൽപര്യം. ഇക്കാര്യത്തിൽ നഗരസഭക്ക് നിർദേശം നൽകണമെന്നുമാണ് ഹരജിയിൽ ഉന്നയിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story