Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രൊപ്പല്ലര്‍...

പ്രൊപ്പല്ലര്‍ തകരാര്‍: റോ റോ ജങ്കാറിെൻറ ഓട്ടം നിലച്ചു

text_fields
bookmark_border
കൊച്ചി: പ്രൊപ്പല്ലര്‍ തകരാറിനെത്തുടർന്ന് ഫോര്‍ട്ട്കൊച്ചി-വൈപ്പിന്‍ റൂട്ടിൽ സർവിസ് നടത്തുന്ന റോ റോ ജങ്കാര്‍ സർവിസുകളിലൊന്ന് നിർത്തിവെച്ചു. രണ്ടാഴ്ച മുമ്പ് ഭാഗികമായി തകരാറിലായ റോറോ വെള്ളിയാഴ്ച പൂര്‍ണമായും പ്രവര്‍ത്തനരഹിതമായതോടെയാണ് സര്‍വിസ് നിര്‍ത്തിവെക്കേണ്ടി വന്നത്. രണ്ട് ജങ്കാറുകളില്‍ ഒന്നു മാത്രമാണ് തുടക്കം മുതല്‍ സര്‍വിസിന് ഉപയോഗിച്ചിരുന്നത്. പ്രതിഷേധത്തെതുടർന്ന് ഒരാഴ്ച മുമ്പ് മാത്രമാണ് രണ്ടാമത്തേത് ഓടി തുടങ്ങിയത്. അതിനിടെയാണ് ആദ്യത്തെ വാഹനം സാങ്കേതിക തകരാര്‍ മൂലം ഓടിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിരിക്കുന്നത്. ജങ്കാര്‍ അടുപ്പിക്കുന്നതിനിടെ പ്രൊപ്പല്ലറിന് കേടുപാട് സംഭവിച്ചതാണെന്നാണ് വിലയിരുത്തല്‍. ഇതി​െൻറ സ്‌പെയര്‍പാര്‍ട്ട്‌സ് മുംബൈയില്‍നിന്നും എത്തിക്കണമെന്നതിനാൽ സർവിസ് പുനരാരംഭിക്കാന്‍ കാലതാമസം ഉണ്ടായേക്കും. 16 കോടിയോളം ചെലവിൽ നഗരസഭ നടപ്പാക്കിയ റോ റോ സര്‍വിസ് പദ്ധതി തുടക്കം മുതല്‍ വിവാദങ്ങൾക്കൊപ്പമാണ് യാത്ര ചെയ്യുന്നത്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സര്‍വിസ് അന്നുതന്നെ വിദഗ്ധരായ ജീവനക്കാരില്ലാത്തതിനാല്‍ നിർത്തിവെച്ചു. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ രണ്ടാഴ്ചയ്ക്കുശേഷമാണ് കരാര്‍ ഏറ്റെടുത്ത കെ.എസ്.ഐ.എന്‍.സി സര്‍വിസ് പുനരാരംഭിച്ചത്. അതിനിടെ വിദഗ്ധ ജീവനക്കാരുടെ കുറവ് ഇപ്പോഴും പരിഹരിച്ചിട്ടില്ല. വൈപ്പിന്‍ ജെട്ടിയില്‍ സുഗമമായി ജങ്കാര്‍ അടുപ്പിക്കാന്‍ കഴിയാത്തതിനെചൊല്ലിയും തര്‍ക്കമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story