Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകളമശ്ശേരി നഗരസഭ:...

കളമശ്ശേരി നഗരസഭ: പ്രശ്ന പരിഹാരത്തിനു തടസ്സം കോൺഗ്രസ് നേതാക്കളെന്ന്

text_fields
bookmark_border
കളമശ്ശേരി: ഭരണ പ്രതിസന്ധി നിലനിൽക്കുന്ന കളമശ്ശേരി നഗരസഭയിലെ പ്രശ്ന പരിഹാരത്തിന് കോൺഗ്രസ് നേതാക്കൾ തന്നെ തടസ്സമെന്ന് ആക്ഷേപം. സംസ്ഥാന കോൺഗ്രസ് നേതൃത്വം പ്രശ്നം രമ്യമായി പരിഹരിക്കാൻ ജില്ലയിലെ പ്രധാന നേതാക്കൾക്ക് നിർദേശം നൽകിയെങ്കിലും അവർ തന്നെ ഇക്കാര്യം നീട്ടിക്കൊണ്ടുപോവുകയാണെന്നാണ് ആക്ഷേപം. പ്രശ്നം ചർച്ച ചെയ്യാൻ ഒരുമിച്ചിരിക്കാൻ പോലും നേതാക്കൾക്ക് കഴിയുന്നില്ലെന്നാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. നേതൃമാറ്റവുമായി ബന്ധപ്പെട്ട് മൂന്ന് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങൾ രാജിവെച്ച ഒഴിവു നികത്താൻ തെരഞ്ഞെടുപ്പ് കമീഷനിൽനിന്നും വിജ്ഞാപനം വന്നതായാണ് സൂചന. ഉടൻ തെരഞ്ഞെടുപ്പ് വേണ്ടിവന്നാൽ മൂന്ന് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനവും പ്രതിപക്ഷത്തിന് അനുകൂലമാകും. പ്രശ്നപരിഹാരം നീണ്ടുപോവുന്നതിനാൽ കോൺഗ്രസിലെ നേതൃമാറ്റം ആവശ്യപ്പെടുന്ന പതിമൂന്ന് അംഗങ്ങൾ അവരുടെ സ്റ്റാൻഡിങ്ങ് കമ്മിറ്റി അംഗത്വ സ്ഥാനങ്ങൾ രാജിവെക്കാൻ ഒരുങ്ങിയിരിക്കുകയാണ്. ഇതുസംബന്ധിച്ച് ഡി.സി.സി നേതൃത്വത്തിന് കത്ത് നൽകി. ഇവരുടെ കൂടി രാജിവന്നാൽ നഗരസഭ ഭരണം കൂടുതൽ പ്രതിസന്ധിയിലാകും. ഇതിനിടെ ഭരണപക്ഷത്തെ രണ്ട് അംഗങ്ങൾ ഹജ്ജ് കർമവുമായി ബന്ധപ്പെട്ട് ലീവിൽ പ്രവേശിക്കുകയാണ്. അതും സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് ഇടതുപക്ഷത്തിന് അനുകൂലമാക്കും. നഗരസഭ ഭരണം കൂടുതൽ പ്രതിസന്ധിയിലാകാനുള്ള സാധ്യതയുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story