Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാർ തീയിട്ട്...

കാർ തീയിട്ട് നശിപ്പിച്ചു

text_fields
bookmark_border
കാക്കനാട്: വീട്ടില്‍ നിർത്തിയിട്ട കാര്‍ രാത്രി തീയിട്ട് നശിപ്പിച്ച നിലയില്‍. പടമുകള്‍ മണ്ണാട്ട് വീട്ടില്‍ ബിജോ എബ്രഹാമി​െൻറ ഇന്നോവ കാറിനാണ് തീയിട്ടത്. വെള്ളിയാഴ്ച പുലര്‍ച്ച രണ്ടരയോടെ വീട്ടിലെ ഗേറ്റിനു പുറത്തുനിന്ന് കാറി​െൻറ പിന്നിലേക്ക് കുപ്പിയില്‍ കൊണ്ടുവന്ന പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. കാറിലേക്ക് ഒരാള്‍ പെട്രോള്‍ ഒഴിക്കുന്നതും തീയിടുന്നതും നിരീക്ഷണ കാമറയിൽ ദൃശ്യമാണ്. സംഭവവുമായി ബന്ധപ്പെട്ട് കളമശ്ശേരിയില്‍ താമസിക്കുന്ന സഹോദരനെതിരെ ഉടമ പരാതി നല്‍കി. സ്വത്ത് തര്‍ക്കമാണ് സഹോദരനെ വാഹനത്തിന് തീയിടാന്‍ പ്രേരിപ്പിച്ചതെന്നാണ് പരാതി. കാറി​െൻറ പിന്‍ഭാഗം പൂര്‍ണമായി നശിച്ചു. പിന്നിലെ ടയറുകളും ബംബറും തീയില്‍ ഉരുകി. ഗേറ്റിനു പുറത്തെത്തിയ ആള്‍ പെട്രോള്‍ ഒഴിച്ചശേഷം പേപ്പര്‍ കത്തിച്ച് കാറിലേക്ക് എറിയുന്നതായാണ് സി.സി.ടി.വി ദൃശ്യങ്ങൾ. ഗേറ്റിനു സമീപമായിരുന്നു കാര്‍. പരാതിയിൽ തൃക്കാക്കര പൊലീസ് കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story