Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജോസഫി​െൻറ മരണകാരണം...

ജോസഫി​െൻറ മരണകാരണം മർദനമാകാമെന്ന്​ പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്​

text_fields
bookmark_border
പള്ളുരുത്തി: കുമ്പളങ്ങി മാളാട്ട് ബേക്കറിക്ക് സമീപം കുരിശുപറമ്പിൽ വീട്ടിൽ ജോസഫിനെ (63) മരണത്തിലേക്ക് നയിച്ചത് മർദനമാകാമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ജൂൺ 14നാണ് ജോസഫിനെ വീട്ടിൽനിന്ന് കാണാതായത്. സമീപവാസിയുടെ വീട്ടിലേക്ക് ജോസഫി​െൻറ പറമ്പിലൂടെ വാഹനം കയറ്റുന്നതുമായി ബന്ധപ്പെട്ട് നാളുകളായി തർക്കം നിലനിൽക്കുന്നുണ്ട്. ജോസഫിനെ കാണാതാവുന്ന ദിവസം തർക്കം ഉന്നയിച്ച വ്യക്തിയുടെ കുടുംബവുമായി സംഘർഷം നടന്നിരുന്നു. പിറ്റേദിവസം പുലർച്ച വഴിയരികിൽ ജോസഫ് മരിച്ചുകിടക്കുന്നതാണ് കണ്ടത്. ജോസഫിനെ കാണാതായ ദിവസം എതിർകക്ഷികൾ ഇയാളെ മർദിച്ചതായി നാട്ടുകാർ അന്വേഷണസംഘത്തിന് സൂചന നൽകിയിരുന്നു. എന്നാൽ, ഇതേക്കുറിച്ചൊന്നും പൊലീസ് അന്വേഷിച്ചില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ജോസഫി​െൻറ ഇടതുകണ്ണിന് മേൽഭാഗത്ത് വലിയ ആഘാതമേറ്റ പാടുകൾ ഉണ്ടെന്നാണ് പോസ്റ്റ്േമാർട്ടം റിപ്പോർട്ട്. ഇടതുകണ്ണും നെറ്റിയും നീരുവന്ന് വീർത്ത് കണ്ണ് തുറന്നനിലയിലായിരുന്നു. ഇടത് കാൽമുട്ട്, കൈയിലെ തള്ളവിരലി​െൻറ മേൽഭാഗം, ഇടതു കൈമുട്ട് എന്നിവിടങ്ങളിൽ പരിക്കേറ്റ പാടുകൾ ഉള്ളതായി റിപ്പോർട്ടിലുണ്ട്. പ്രതിയെന്ന് ആരോപിക്കുന്നയാളെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് ദുർബല വകുപ്പുകൾ ചുമത്തി പൊലീസ് കേസ് വഴിതിരിച്ചുവിടുകയായിരുെന്നന്നാണ് ആരോപണം. കൊലക്കുറ്റം ചുമത്തി അന്വേഷിക്കേണ്ട കേസ് സമ്മർദത്തിന് വഴങ്ങി പൊലീസ് ഒത്തുകളി നടത്തുകയാണെന്നും ആക്ഷേപമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story