Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്‌കൂള്‍...

സ്‌കൂള്‍ പ്രൊട്ടക്​ഷന്‍ ഗ്രൂപ് പ്രഥമയോഗം

text_fields
bookmark_border
ആലുവ: തോട്ടുമുഖം ക്രസൻറ് പബ്ലിക് സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പി‍​െൻറ പ്രഥമയോഗം ചേര്‍ന്നു. മാനേജര്‍ പി.എസ്. അബ്‌ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. ആലുവ ഈസ്‌റ്റ് പൊലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ എ.ആര്‍. രാജീവ് അധ്യാപകര്‍ക്കുവേണ്ട മാര്‍ഗനിർദേശങ്ങള്‍ നല്‍കി. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ അധ്യാപകരുെടയും രക്ഷാകര്‍ത്താക്കളുെടയും സമയോചിത ഇടപെടലുകള്‍ സദാസമയവും വേണമെന്ന് അേദ്ദഹം പറഞ്ഞു. അദ്ദേഹം സ്‌കൂള്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ പാലിക്കേണ്ട നിയമങ്ങള്‍, സ്വഭാവ സവിശേഷതകള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിവരിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സി.ജി. ഗീത സ്വാഗതം പറഞ്ഞു. സ്‌കൂള്‍ നോഡല്‍ ഓഫിസര്‍ മുഹമ്മദ് ഹാസിബ് സംസാരിച്ചു. തോട്ടുമുഖത്ത് കാര്‍ അപകടത്തില്‍പെട്ടു ആലുവ: തോട്ടുമുഖത്ത് കാര്‍ അപകടത്തില്‍പെട്ടു. ആലുവ-മൂന്നാര്‍ റോഡില്‍ പെരുമ്പാവൂരില്‍നിന്ന് ആലുവക്ക് വരുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ എടയപ്പുറം റോഡില്‍നിന്ന് മൂന്നാര്‍ റോഡിലേക്ക് കയറിയ കാര്‍ ഇടിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് നിയന്ത്രണംവിട്ട കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാറിലും ഇടിച്ചു. അപകടത്തില്‍ കാറുകള്‍ക്കും ബസിനും കേടുപറ്റി.
Show Full Article
TAGS:LOCAL NEWS 
Next Story