Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമത്സ്യമാർക്കറ്റുകളിൽ...

മത്സ്യമാർക്കറ്റുകളിൽ പരിശോധന

text_fields
bookmark_border
ആലുവ: ചമ്പക്കര, ആലുവ മത്സ്യ മാർക്കറ്റുകളിൽ ഫുഡ് സേഫ്റ്റി, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തി. ഇതര സംസ്‌ഥാനങ്ങളിൽനിന്ന് വരുന്ന മത്സ്യം കേടുകൂടാതെ സൂക്ഷിക്കാൻ ഫോർമലിൻ ചേർക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നായിരുന്നു പരിശോധന. ഇതര സംസ്‌ഥാനങ്ങളിൽനിന്നുള്ള മത്സ്യവുമായി രാത്രിയാണ് മാർക്കറ്റുകളിൽ ലോറികൾ എത്തുന്നത്. ഇത് കണക്കിലെടുത്ത് തിങ്കളാഴ്ച അർധരാത്രിയിലാണ് ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയത്. ചൊവ്വാഴ്ച പുലർച്ചയും പരിശോധന തുടർന്നു. പരിശോധനയിൽ ചമ്പക്കര മാർക്കറ്റിൽനിന്ന് പഴകിയ മത്സ്യങ്ങൾ പിടിച്ചെടുത്തു. എന്നാൽ, രാസവസ്തു ചേർത്ത മത്സ്യങ്ങൾ കണ്ടെത്തിയില്ലെന്നാണ് അറിയുന്നത്. പരിശോധന കർശനമാക്കിയതോടെ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള മത്സ്യത്തി​െൻറ വരവ് കുറഞ്ഞിട്ടുണ്ട്. അതിനാൽതന്നെ മാർക്കറ്റുകളിൽ സംസ്ഥാനത്തെ ഹാർബറുകളിൽനിന്ന് എത്തിച്ച മത്സ്യങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ഓപറേഷൻ സാഗരറാണി എന്ന് പേരിട്ടാണ് ഭക്ഷ്യസുരക്ഷ വകുപ്പി​െൻറ പരിശോധന. ഫിഷറീസ് അസി. ഡയറക്ടർ ലാൽജിത്, ഫുഡ് സേഫ്റ്റി ഓഫിസർമാരായ കെ.വി. ഷിബു, ദിലീപ്, സക്കീർ ഹുസൈൻ, ജോസ് ലോറൻസ്, ഷൺമുഖൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Show Full Article
TAGS:LOCAL NEWS 
Next Story