Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദുക്റാന തിരുനാളാഘോഷം

ദുക്റാന തിരുനാളാഘോഷം

text_fields
bookmark_border
ചേർത്തല: മുട്ടം സ​െൻറ്മേരീസ് പാരിഷ് ഫാമിലി യൂനിയ​െൻറ എട്ടാം യൂനിറ്റ് നടത്തിയ വികാരി ഫാ. ഡോ. പോൾ വി. മാടൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ജാക്സൺ മാത്യു അധ്യക്ഷത വഹിച്ചു. സിസ്റ്റർ ടെസ്‍‍ലിൻ, സിസി ടോണി, അജു പി. ബെഞ്ചമിൻ, രഞ്ജിത് സക്റിയ, സാജു തോമസ്, സിസ്റ്റർ റാണിറ്റ, സിസ്റ്റർ ജൊവാൻ മരിയ, ജോൺ ജോസഫ്, ആനിയമ്മ വർഗീസ്, മോളി ജോയി എന്നിവർ സംസാരിച്ചു. അനുസ്മരണ സദസ്സ് ആലപ്പുഴ: സ്വാതന്ത്ര്യ സമര സേനാനിയും പണ്ഡിതനും എഴുത്തുകാരനുമായ മൗലവി എ.എം. മുഹമ്മദ് ശാഫി സാഹിബ് വൈജ്ഞാനിക നവോഥാനത്തിന് വഴിതെളിച്ച കർമയോഗിയായിരുന്നെന്ന് ബഹുഭാഷ പണ്ഡിതനും റിട്ട. പ്രഫസറുമായ ഡോ. വി.പി. മുഹമ്മദ്കുഞ്ഞ് മേത്തർ. ശാഫി സാഹിബി​െൻറ വേർപാടി​െൻറ അരനൂറ്റാണ്ടിൽ സംഘടിപ്പിച്ച അനുസ്മരണസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനുസ്മരണ കമ്മിറ്റി ചെയർമാൻ ടി.എ. മെഹ്ബൂബ് അധ്യക്ഷത വഹിച്ചു. അസ്മി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. മുഹമ്മദ്, കേരള മുസ്‌ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന ഉപാധ്യക്ഷൻ കമാൽ എം. മാക്കിയിൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. കിഴക്കേ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം ജഅഫർ സ്വാദിഖ് സിദ്ദീഖി, ബി. ഹംസ മാസ്റ്റർ എന്നിവർ അനുസ്മരണം നടത്തി. എ. യഹ്യ, പി.എ. അബൂബക്കർ എസ്.എം.ജെ, എ.എം.എം. റഹ്മത്തുല്ല മുസ്ലിയാർ, എ.എം. മുഈനുദ്ദീൻ മുസ്ലിയാർ, എ.എം.എം. ശാഫി റഹ്മത്തുല്ല എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story